Skip to content

ജേസൺ റോയുടെ വെടിക്കെട്ട് ബാറ്റിങിൽ ഇംഗ്ലണ്ടിന് വിജയം

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം . ഓപ്പണർ ജേസൺ റോയുടെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും തകർപ്പൻ ബാറ്റിങ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത് .

151 പന്തിൽ നിന്നും 16 ഫോറും 5 സിക്സും അടക്കം 180 റൺസ് ആണ് റോയ് നേടിയത് . ഒരു ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ ആണിത് .

110 പന്തിൽ നിന്നും 91 റൺസ് നേടി ക്യാപ്റ്റൻ റൂട്ട് പുറത്താകാതെ  നിന്നു .

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണർ ഫിഞ്ചിന്റെയും സ്റ്റോയിനിസിന്റെയും മിച്ചൽ മാർഷിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 304 റൺസ് നേടി . മറുപടി ബാറ്റിങ്ങിൽ 7 പന്തുകൾ ശേഷിക്കെ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു .

ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന റൺ ചെസ് ആണിത് .