Skip to content

അണ്ടർ 19 വേൾഡ് കപ്പ് ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ

അണ്ടർ 19 ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്ക് തകർപ്പൻ ജയം . ഓസ്‌ട്രേലിയക്ക് എതിരെ നടന്ന മത്സരത്തിൽ 100 റൺസിനാണ് ഇന്ത്യ വിജയം നേടിയത് .

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 328 റൺസ് നേടി . ക്യാപ്റ്റൻ പ്രിത്വി ഷൗ 100 പന്തിൽ 94 റൺസും മജോത് കൽറ 99 പന്തിൽ 8യ് റൺസും ശുഭമാൻ 63  റൺസും നേടി .

മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയ 42.5 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്തായി . ഓസ്‌ട്രേലിയക്ക് വേണ്ടി ജാക്ക് എഡ്വാർഡ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം നടത്തിയെങ്കിലും വിജയിക്കാൻ ആയില്ല . 4 വിക്കറ്റും 73 റൺസും ജാക്ക് എഡ് വാർഡ് നേടി .