Skip to content

ബിഗ് ബാഷ് ലീഗ് അഡ്ലെയ്ഡിനെ തകർത്ത് പെർത്ത്

ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ പെർത്ത് സ്കോർച്ചേഴ്‌സിന് 6 വിക്കറ്റിന്റെ വിജയം . ജയത്തോടെ പോയിന്റ് ടേബിളിൽ പെർത്ത് ഒന്നാമതെത്തി .

ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് 19.2 ഓവറിൽ 112 റൺസിന് എല്ലാവരും പുറത്തായി . 4 ഓവറിൽ 19 റൺസ് വിട്ടു കൊടുത്ത് 3 വിക്കറ്റ് എടുത്ത അഗർ ആണ് അഡ്ലെയ്ഡിനെ തകർത്തത് .

കുറഞ്ഞ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പെർത്തിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ട്ടമായി . 8.1 ഓവറിൽ 43- 4 എന്ന നിലയിൽ നിന്ന പെർത്തിനെ 44 പന്തിൽ 47 റൺസ് എടുത്ത കാറ്റ്റൈറ്റും 29 പന്തിൽ 26 റൺസ് എടുത്ത അഗറും വിജയത്തിൽ എത്തിച്ചു . ബാറ്റിങ്ങിലും ബൗളിംഗിലും തിളങ്ങിയ അഗർ ആണ് മാൻ ഓഫ് ദി മാച്ച്