Skip to content

നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഐ പി എല്ലിൽ ആർ സി ബിയ്ക്കെതിരായ മത്സരശേഷം ആർ സി ബി ക്യാപ്റ്റനും ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ വിരാട് കോഹ്ലി തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. സൺറൈസേഴ്‌സ് മത്സരശേഷമായിരുന്നു ഇക്കാര്യം ഇഷാൻ കിഷൻ തുറന്നുപറഞ്ഞത്. മുംബൈ ഇന്ത്യൻസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലയെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു മത്സരത്തിൽ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്.

( Picture Source : IPL )

വെറും 16 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ 32 പന്തിൽ 11 ഫോറും നാല് സിക്സുമടക്കം 84 റൺസ് നേടിയാണ് പുറത്തായത്. സീസണിൽ ആദ്യ മത്സരങ്ങളിൽ ഫോമിലെത്താൻ സാധിക്കാതിരുന്ന ഇഷാൻ കിഷൻ ആർ സി ബിയ്ക്കെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ വളരെയധികം നിരാശനായിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി താരവുമായി സംസാരിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത മത്സരത്തിൽ ഇഷാൻ കിഷന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലയെങ്കിലും കഴിഞ്ഞ മത്സരത്തോടെ ഓപ്പണറായി ടീമിൽ തിരിച്ചെത്തിയ ഇഷാൻ കിഷൻ രാജസ്ഥാൻ റോയൽസിനെതിരെ 25 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയിരുന്നു.

( Picture Source : IPL )

” ഈ ടൂർണമെന്റിൽ ഏതൊരു സാഹചര്യങ്ങളും നേരിടാൻ നിങ്ങൾ തയ്യാറായിരിക്കണം. ചില ഇന്നിങ്സുകളിൽ നിങ്ങൾക്ക് റൺസ് നേടാൻ സാധിച്ചെന്ന് വരില്ല. അക്കാര്യത്തിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു ( ടി20 ലോകകപ്പ് ) എന്നാൽ വിരാട് ഭായിയുമായും ബുംറയുമായും സംസാരിക്കാൻ എനിക്ക് സാധിച്ചു. ഹാർദിക് പാണ്ഡ്യയും പൊള്ളാർഡും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നു. ഇത് എനിക്കുള്ള പഠനഘട്ടമാണ് ഇവിടെ വരുത്തിയ പിഴവുകൾ ലോകകപ്പ് മത്സരങ്ങളിൽ വരുത്തരുതെന്ന് അവർ പറഞ്ഞു. ”

( Picture Source : IPL )

” ഞാൻ ഓപ്പൺ ചെയ്യാൻ വളരെയധികം ഇഷ്ടപെടുന്നു. അതുതന്നെയാണ് വിരാട് ഭായിയും പറഞ്ഞത്, ‘ നിന്നെ ഓപ്പണറായാണ് ടീമിൽ സെലക്ട് ( ലോകകപ്പ് ടീം ) ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ നീ തയ്യാറായിരിക്കണമെന്നും ‘ എന്നാൽ വലിയ ഘട്ടങ്ങളിൽ ഏതൊരു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം. ” ഇഷാൻ കിഷൻ പറഞ്ഞു.

( Picture Source : IPL )

ഇഷാൻ കിഷനും റിഷഭ് പന്തുമാണ് ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ. ഇഷാൻ കിഷനൊപ്പം തന്നെ സീസണിലെ രണ്ടാം പകുതിയിൽ മോശം ഫോമിലായിരുന്നു സൂര്യകുമാർ ഫോമിൽ തിരിച്ചെത്തിയതും ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. മത്സരത്തിൽ 40 പന്തിൽ 13 ഫോറും 3 സിക്സുമടക്കം 82 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്.

( Picture Source : IPL )