Skip to content

പ്ലേയോഫ്‌ പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹിയ്ക്കെതിരെ 3 വിക്കറ്റിന്റെ വിജയം

ഡൽഹി ക്യാപിറ്റൽസിനെ 3 വിക്കറ്റിന് പരാജയപെടുത്തി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 128 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 

27 പന്തിൽ പുറത്താകാതെ 36 റൺസ് നേടിയ നിതീഷ് റാണ, 10 പന്തിൽ 21 റൺസ് നേടിയ സുനിൽ നരേയ്ൻ, 33 പന്തിൽ 30 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരാണ് കൊൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter / BCCI )

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ആന്റിച്ച് നോർക്കിയ, രവിചന്ദ്രൻ അശ്വിൻ, ലളിത് യാദവ്, കഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് 34 പന്തിൽ 39 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 36 പന്തിൽ 39 റൺസ് നേടിയ റിഷഭ് പന്തുമാണ് തിളങ്ങിയത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ, ലോക്കി ഫെർഗുസൺ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ടിം സൗത്തീ ഒരു വിക്കറ്റും നേടി.

( Picture Source : Twitter / BCCI )

സീസണിലെ കൊൽക്കത്തയുടെ അഞ്ചാം വിജയമാണിത്. വിജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേയോഫ്‌ പ്രതീക്ഷ സജീവമാക്കി. ഒക്ടോബർ ഒന്നിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. ഒക്ടോബർ രണ്ടിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

( Picture Source : Twitter / BCCI )