Skip to content

പന്ത്‌ തട്ടിമാറ്റാനുള്ള റിഷഭ് പന്തിന്റെ ശ്രമം, ദിനേശ് കാർത്തിക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് ടൈമിങ് പിഴച്ചതിന്റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഷാർജയിൽ നടന്ന മത്സരത്തിലാണ് രസകരവും ഒപ്പം ഭീതിപെടുത്തിയതുമായുള്ള ഈ സംഭവം അരങ്ങേറിയത്.

( Picture Source : Twitter / IPL )

വരുൺ ചക്രവർത്തി എറിഞ്ഞ പതിനേഴാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ ആദ്യ പന്തിൽ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത്‌ വമ്പൻ ഷോട്ടിന് ശ്രമിക്കുകയും എന്നാൽ ബാറ്റിൽ എഡ്ജ് ചെയ്യുകയും ക്രീസിൽ പതിച്ച് ഉയർന്നുപൊങ്ങുകയും ചെയ്തു. ബോൾ സ്റ്റാമ്പിലേക്ക് പതിക്കുമെന്ന് ഭയന്ന റിഷഭ് പന്ത്‌ ബാറ്റ് കൊണ്ട് വീശി ബോൾ തട്ടിയകറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ വിക്കറ്റിന് പുറകിലുണ്ടായിരുന്ന ദിനേശ് കാർത്തിക് അൽപ്പം മുൻപോട്ട് വന്ന് പന്തെടുക്കാൻ ശ്രമിച്ചത് ഡൽഹി ക്യാപ്റ്റന്റെ ശ്രദ്ധയിൽ പെട്ടില്ല. തക്കസമയത്ത് കാർത്തിക് ഒഴിഞ്ഞുമാറിയതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.

വീഡിയോ ;

https://twitter.com/FlashCric/status/1442817120966823937?s=19

https://twitter.com/AmanHasNoName_2/status/1442814252125868033?s=19

മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ വിജയം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 128 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിലാണ് കൊൽക്കത്ത മറികടന്നത്.

( Picture Source : Twitter / IPL )

27 പന്തിൽ 36 റൺസ് നേടിയ നിതീഷ് റാണ, 10 പന്തിൽ 21 റൺസ് നേടിയ സുനിൽ നരെയ്ൻ, 30 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരാണ് കൊൽക്കത്തയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്. വിജയത്തോടെ പോയിന്റ് ടേബിളിൽ കെ കെ ആർ നാലാം സ്ഥാനം നിലനിർത്തി. സീസണിലെ കൊൽക്കത്തയുടെ അഞ്ചാം വിജയമാണിത്.

( Picture Source : Twitter / IPL )