Skip to content

94 റൺസിൽ നിൽക്കെ സിക്സ് പറത്തി  വിദേശ പിച്ചിലെ ആദ്യ സെഞ്ചുറി നേടി രോഹിത് : വീഡിയോ 

ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനവുമായി ഇന്ത്യ മുന്നേറുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് ലീഡായ 99 റൺസ് പിന്നിട്ട് ഇന്ത്യ  96 ലീഡുമായി പൊരുതുകയാണ്. 96 ഓവർ പിന്നിട്ടപ്പോൾ 1 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 195 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ രോഹിത് ശർമയുടെ ഇന്നിംഗ്സ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ സ്വന്തമാക്കിയത്. 205 പന്തിൽ നിന്ന് 100 റൺസുമായി രോഹിതും 86 പന്തിൽ 47 റൺസുമായി പുജാരയുമാണ് ക്രീസിൽ.

94 റൺസിൽ നിൽക്കെ മൊയീൻ അലിയുടെ പന്തിൽ സിക്സ് പറത്തി കൊണ്ടായിരുന്നു സെഞ്ചുറിയിലേക്ക് രോഹിത് കുതിച്ചത്. ടെസ്റ്റ് കരിയറിലെ 8ആം സെഞ്ചുറിയാണിത്. വിദേശ പിച്ചിലെ ആദ്യ സെഞ്ചുറിയും. ഈ സീരീസിൽ നേരെത്തെ സെഞ്ചുറിക്ക് അരികെ രോഹിത് പുറത്തായിരുന്നു, എന്നാൽ ഇത്തവണ ആ പിഴവ് ആവർത്തിക്കാതെ സൂക്ഷിച്ച് കളിക്കുകയായിരുന്നു.

വിക്കറ്റ് നഷ്ട്ടപ്പെടാതെ 43 റൺസുമായാണ് ഇന്ത്യൻ രണ്ടാം ദിനം ആരംഭിച്ചത്. ടീം സ്‌കോർ 83ൽ നിൽക്കെ അർധ സെഞ്ചുറിക്ക് അരികെ കെഎൽ രാഹുൽ പുറത്താവുകയായിരുന്നു. ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെയ്‌ർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. പിന്നാലെ ക്രീസിൽ എത്തിയ പുജാരയുമാണ് രോഹിത് കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു. ഇരുവരും ഇതുവരെ 112 റൺസ് കൂട്ടിച്ചേർത്തു.

https://twitter.com/SonyLIV/status/1434160958125985798?s=19

നേരത്തെ, യുവതാരം ഒലി പോപ്പ്, ക്രിസ് വോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ കരുത്തായത്. 159 പന്തുകള്‍ നേരിട്ട് ആറു ഫോറുകളോടെ 81 റണ്‍സെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. വോക്‌സ് 60 പന്തില്‍ 11 ഫോറുകളോടെ 50 റണ്‍സെടുത്തു. 62 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ഇംഗ്ലണ്ടിന് ആറാം വിക്കറ്റില്‍ ഒലീ പോപ്പ് ബെയര്‍‌സ്റ്റോ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്.

ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 89 റണ്‍സാണ്. ഏഴാം വിക്കറ്റില്‍ പോപ്പ് മോയിന്‍ അലി സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലേക്ക് നയിച്ചു. അവസാന വിക്കറ്റില്‍ ആന്‍ഡേഴ്‌സനെ കൂട്ടുപിടിച്ച്‌ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്രിസ് വോക്‌സാണ് ഇംഗ്ലിഷ് സ്‌കോര്‍ 290ല്‍ എത്തിച്ചത്.
ഇവര്‍ക്കു പുറമെ ഇംഗ്ലഷ് നിരയില്‍ തിളങ്ങിയത് ഡേവിഡ് മലന്‍ (67 പന്തില്‍ 31), ക്യാപ്റ്റന്‍ ജോ റൂട്ട് (25 പന്തില്‍ 21), ജോണി ബെയര്‍‌സ്റ്റോ (77 പന്തില്‍ 37), മോയിന്‍ അലി (71 പന്തില്‍ 35) എന്നിവര്‍ മാത്രം.