Skip to content

തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാൻ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്.

( Picture Source : Twitter / BCCI )

204 പന്തിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. 64 ആം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് സ്പിന്നർ മൊയിൻ അലിയ്ക്കെതിരെ ലോങ് ഓണിൽ സിക്സ് പറത്തിയാണ് തന്റെ ആദ്യ ഓവർസീസ് സെഞ്ചുറി രോഹിത് ശർമ്മ നേടിയത്.

വീഡിയോ ;

https://twitter.com/SonySportsIndia/status/1434161146102050818?s=19

രണ്ടാം ഇന്നിങ്സിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസും രോഹിത് ശർമ്മ പൂർത്തിയാക്കി. 74 ഇന്നിങ്സിൽ നിന്നാണ് രോഹിത് ടെസ്റ്റിൽ ഈ നാഴികക്കല്ല് പിന്നിട്ടത്. കൂടാതെ 25 റൺസ് പിന്നിട്ടതിന് പുറകെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി 11000 റൺസും രോഹിത് ശർമ്മ പൂർത്തിയാക്കി.

( Picture Source : Twitter / BCCI )

വെറും 246 ഇന്നിങ്സിൽ നിന്നുമാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഓപ്പണറായി 11000 റൺസ് നേടിയവരുടെ പട്ടികയിൽ മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻ, ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ എന്നിവരെ പിന്നിലാക്കി രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തെത്തി. 241 ഇന്നിങ്സിൽ നിന്നും 11000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

( Picture Source : Twitter / BCCI )

തകർപ്പൻ പ്രകടനമാണ് ഈ പരമ്പരയിൽ രോഹിത് ശർമ്മ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ ലോർഡ്സ് ടെസ്റ്റിൽ 83 റൺസ് നേടിയിരുന്ന രോഹിത് ശർമ്മയ്ക്ക് നിർഭാഗ്യവശാൽ മൂന്നക്കം കടക്കാൻ സാധിച്ചിരുന്നില്ല. പരമ്പരയിൽ ഇതിനോടകം 300 ലധികം റൺസ് നേടിയ രോഹിത് ശർമ്മ 2021 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസും പിന്നിട്ടു.

( Picture Source : Twitter / BCCI )