Skip to content

രോഹിത് ഓപ്പണറായി തിളങ്ങിയതിൽ  രവിശാസ്ത്രിയും അഭിനന്ദനങ്ങൾ അർഹിക്കുന്നു : 2019ൽ രവിശാസ്ത്രി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ബോറിയ മജുംദാറിന്റെ ബുക്ക്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം മികച്ച ബാറ്റിങ് തുടർന്നിരുന്ന രോഹിത് കഴിഞ്ഞ 2 വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ വിശ്വസ്തനായ താരം കൂടിയാണ് രോഹിത്. കോഹ്ലി, രഹാനെ, പൂജാര തുടങ്ങിയ മുൻനിര ബാറ്റ്സ്ന്മാർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും രോഹിത് ശർമ്മ ഓപ്പണിങ് റോൾ ഭംഗിയായി നിർവഹിക്കുന്നുണ്ട്.

പരിമിത ഓവര്‍ ക്രിക്കറ്റ് സ്‌പെഷലിസ്റ്റ് എന്ന പേരില്‍ നിന്നു മാറി ടെസറ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായി മാറാന്‍ കഴിഞ്ഞ 2 വർഷത്തിനിടയിൽ അദ്ദേഹത്തിന് കഴിഞ്ഞു. രോഹിതിന്റെ ഈ അമ്പരപ്പിക്കുന്ന മാറ്റത്തിൽ ഇന്ത്യയുടെ ഹെഡ് കോച്ച് രവിശാസ്ത്രിയും അഭിനന്ദനം അർഹിക്കുന്നു.
ടെസ്റ്റിൽ മികച്ച ഓപ്പണറായി രോഹിതിന് തിളങ്ങാൻ കഴിയുമെന്ന് മറ്റാരേക്കാളും ഉറച്ചു വിശ്വസിച്ചത് ശാസ്ത്രിയാണ്. അദ്ദേഹത്തിന്റെ പിന്തുണാണ് രോഹിത്തിനെ ഇന്നു കാണുന്ന മികച്ച ഓപ്പണറാക്കി മാറ്റിയത്.

കരിയറിന്റെ തുടക്കത്തില്‍ രോഹിത് മധ്യനിര താരമായിരുന്നു. 2013-ലെ ഐ.സി.സി. ചാമ്ബ്യന്‍സ് ട്രോഫിയില്‍ രോഹിതിനെ ഓപ്പണറാക്കി പരീക്ഷിച്ചത് അന്നത്തെ ക്യാപ്റ്റൻ ധോണിയാണ്.
ആ പരീക്ഷണം വിജയിച്ചതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണറായി രോഹിത് മാറി.  എന്നാല്‍ 2013ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത്,  പരിമിത ഓവർ ക്രിക്കറ്റിൽ വിലസുമ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥാനം ഉറപ്പില്ലാതെ മധ്യനിരയിലായിരുന്നു രോഹിത് കളിച്ചിരുന്നത്. വിദേശ പിച്ചുകളിൽ പലതവണ പരാജയപ്പെട്ടതോടെ ടീമിലെ സ്ഥാനം നഷ്ട്ടപെട്ടിരുന്നു. 

പിന്നീട് ആറു വര്‍ഷങ്ങള്‍ക്കു ശേഷം 2019-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്ബരയിലായിരുന്നു രോഹിത് ആദ്യമായി ഓപ്പണറായി ഇറങ്ങുന്നത്. 4 ഇന്നിങ്സിൽ നിന്നായി 3 സെഞ്ചുറി ഉൾപ്പെടെ 529 റൺസ് നേടിയ രോഹിതായിരുന്നു ആ സീരീസിൽ ടോപ്പ് സ്‌കോറർ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ രോഹിത് ഓപ്പണിങില്‍ വിജയിക്കുമെന്ന് ശാസ്ത്രിക്കു ഉറപ്പുണ്ടായിരുന്നുവെന്ന് ബോറിയ മജുംദാര്‍, കുശന്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ മിഷന്‍ ഡൊമിനേഷന്‍- ഏന്‍ അണ്‍ഫിനിഷ്ഡ് ക്വെസ്റ്റ് എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

രോഹിത് ടെസ്റ്റ് ഓപ്പണറായി വിജയിച്ചില്ലെങ്കില്‍ അതു കോച്ചെന്ന നിലയില്‍ തന്റെ കൂടി പരാജയമാണെന്നു ശാസ്ത്രി അന്നു പറഞ്ഞുവെന്നാണ് പുസ്തകത്തിലുള്ളത്. ശാസ്ത്രിയുടെ ഈ കണക്കുകൂട്ടല്‍ പിഴച്ചില്ലെന്നു കാലം തെളിയിച്ചിരിക്കുകയാണ്. ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ രോഹിത് ആറാംസ്ഥാനത്താണ് രോഹിത് ഇപ്പോള്‍. ടെസ്റ്റില്‍ ലോക ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന റാങ്കിങുള്ള ഓപ്പണറും അദ്ദേഹം തന്നെയാണ്. നേരത്തേ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ കളിക്കവെ രോഹിത്തിന്റെ റാങ്ക് 54 ആയിരുന്നു. എന്നാല്‍ ഓപ്പണറായ ശേഷം വന്‍ കുതിപ്പാണ് അദ്ദേഹം റാങ്കിങിലും നടത്തിയിരിക്കുന്നത്.