Skip to content

ആരും ശ്രദ്ധിക്കാതെ പോയ ബുംറയുടെ ബൗളിങ്ങിലെ ബ്രില്യൻസ് ; റോബിൻസനെ പുറത്താക്കാൻ ബുംറ മെനഞ്ഞ തന്ത്രം,  സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ അവസാന ദിനം വെറും 51.5 ഓവറിൽ ചുരുട്ടികെട്ടിയത് എത്ര പ്രശംസിച്ചാലും മതിയാകാത്ത കാര്യമാണ്. കഴിഞ്ഞ 4 ദിവസം റണ്ണൊഴുകിയ പിച്ചിലാണ് സമനില ഉറപ്പിച്ച് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ പേസർമാർ വീഴ്ത്തിയത്.

വിജയത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയ ബുംറയുടെ ബൗളിങ്ങിലെ ബ്രില്യൻസ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച ചെയ്യപ്പെടുകയാണ്. മൊയീൻ അലിയെയും സാം കറനെയും 39ആം ഓവറിലെ ആദ്യ 2 പന്തുകളിലായി  സിറാജ് പുറത്താക്കിയെങ്കിലും പിന്നാലെ എത്തിയ റോബിൻസൺ ബട്ട്ലറും ചേർന്ന് ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു.  74 ബോളുകൾ പ്രതിരോധിച്ച് വിക്കറ്റ് നൽകാതെ ഇവർ പിടിച്ചു നിന്നു.

ഒരുവേള ഇന്ത്യയുടെ വിജയം ഇരുവരും ചേർന്ന് തട്ടിയെടുക്കുമെന്ന്  തോന്നിയ നിമിഷത്തിലായിരുന്നു റോബിൻസനെ ബുംറ പുറത്താക്കി ബ്രെക്ക് ത്രൂ സമ്മിച്ചത്. റോബിൻസനെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ ബുംറ പയറ്റിയ തന്ത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്.

https://twitter.com/ovshake42/status/1427544223943827456?s=19

51ആം ഓവർ ചെയ്യാനെത്തിയ ബുംറ ആദ്യ റോബിൻസൺ 3 പന്തുകൾ എറിഞ്ഞതിന് പിന്നാലെ  വലത് വശത്ത് ( റൗണ്ട് ദ വിക്കറ്റ് ) നിന്ന് പന്തെറിയാൻ തുടങ്ങി. ഇതിനിടെ റോബിൻസൺ ഡിഫെൻഡ് ചെയ്യുമ്പോൾ ഫീറ്റ് മൂവ്‌മെന്റ് ഉണ്ടാവുന്നില്ലെന്നും ബുംറ മനസ്സിലാക്കി കാണും. നാലും അഞ്ചും പന്തുകൾ ബൗണ്സർ എറിഞ്ഞ് തനിക്കെതിരെ ബുംറ ബൗണ്സർ തന്ത്രം പ്രയോഗിക്കുകയാണെന്ന് റോബിൻസനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

https://twitter.com/Insidercricket1/status/1427866447905132546?s=19

അവസാന പന്തിൽ ബൗണ്സർ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്ന റോബിൻസൻ നേരെ ബുംറ ഓഫ് കട്ടർ സ്ലോ ഡെലിവറി പ്രയോഗിക്കുകയായിരുന്നു.  അപ്രതീക്ഷിതമായി എത്തിയ പന്തിൽ റോബിൻസൺ  എൽബി ഡബ്ല്യൂവിൽ പുറത്താവുകയായിരുന്നു. റോബിൻസന്റെ ഡിഫെൻഡിങ്ങിലെ പിഴവ് ബുംറ മുതലാക്കി.

https://twitter.com/RandomCricketP1/status/1427896599854739456?s=19