Skip to content

ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഗാബയിലെ ചരിത്രവിജയത്തിന് ശേഷം ലോർഡ്സിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിലും നിർണായക പങ്കുവഹിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ഇന്ത്യ ചരിത്രവിജയം നേടിയ ഗാബ ടെസ്റ്റിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ലോർഡ്സിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

( Picture Source : Twitter )

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റത്തിന് ദിവസങ്ങൾക്ക് മുൻപ് മൊഹമ്മദ് സിറാജിന് തന്റെ പിതാവിനെ നഷ്ട്ടപെട്ടിരുന്നു. അതിന് ശേഷം തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ദേശീയഗാനത്തിനിടെ സിറാജിന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സിനെ വിഷമിപ്പിച്ചിരുന്നു.

( Picture Source : Twitter )

തന്റെ പിതാവിനെ നഷ്ടപെട്ട നിമിഷങ്ങളിൽ പോലും സിറാജിനെ ആശ്വസിപ്പിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. സീനിയർ പത്രപ്രവർത്തകരായ ബോറിയ മജുംധാറും കുഷൻ സർക്കാറും ചേർന്നെഴുതിയ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ പിന്നാമ്പുറം വിവരിക്കുന്ന ” Mission Domination An Unfinished Quest ” എന്ന ബുക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരികുന്നത്.

( Picture Source : Twitter )

കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്വാറന്റിനിലായിരുന്ന ഇന്ത്യൻ താരങ്ങളുടെ ഹോട്ടൽ റൂമിന് മുന്നിൽ പോലീസുകാർ കാവലുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ആ സമയത്ത് സിറാജിന്റെ റൂമിൽ പോകാൻ സാധിച്ചിരുന്നില്ലയെന്നും ഫോണിലൂടെയും വീഡിയോ കോളിലൂടെയുമാണ് സിറാജിനെ സഹതാരങ്ങൾ ബന്ധപ്പെട്ടതെന്നും ബുക്കിൽ പറയുന്നു.

( Picture Source : Twitter )

” 14 ദിവസത്തെ ക്വാറന്റീൻ സമയത്താണ് സിറാജിന് തന്റെ പിതാവിനെ നഷ്ട്ടപെട്ടത്. ആ സമയത്ത് സഹതാരങ്ങളിൽ ആർക്കും തന്നെ അവന്റെ റൂമിലേക്ക് പോകാൻ സാധിച്ചില്ല. ഇന്ത്യയ്ക്കാർ പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടോയെന്നറിയാൻ റൂമിന് ചുറ്റും പോലീസ് കാവൽ പോലുമുണ്ടായിരുന്നു. കോവിഡ് ഓസ്‌ട്രേലിയയ്ക്ക് കയറ്റുമതി ചെയ്യുമെന്ന ജയിൽപുള്ളികളെ പോലെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നത്. ” ബുക്കിൽ പറയുന്നു.

പരമ്പര മൂന്ന് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകൾ നേടിയ സിറാജായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിരുന്നത്. പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയും ബോർഡർ ഗാവസ്‌കർ ട്രോഫി തുടർച്ചയായ മൂന്നാം തവണയും നിലനിർത്തുകയും ചെയ്തിരുന്നു.

( Picture Source : Twitter )