Skip to content

‘എനിക്കെതിരെ നിനക്ക് ഇഷ്ടംപോലെ ചീത്ത വിളിക്കാൻ കഴിയും, പക്ഷെ മറ്റാർക്കും ചെയ്യാൻ കഴിയില്ലല്ലേ’ : ആൻഡേഴ്സൻ കോഹ്ലി ഏറ്റുമുട്ടലിന്റെ കൂടുതൽ വീഡിയോ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഉജ്ജ്വല വിജയമാണ് കോഹ്ലിയും കൂട്ടരും നേടിയത്. അഞ്ചാം ദിനം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ എങ്ങനെ തോൽവി ഒഴിവാക്കാമെന്ന ചിന്ത2യിലുണ്ടായിരുന്ന ഇന്ത്യ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ലോർഡ്സിൽ ഇംഗ്ലണ്ടിനെ തകർത്ത് വിജയക്കൊടി പാറിപ്പിച്ചത്. 151 റൺസ് വിജയമായിരുന്നു നേടിയത്.

ആരാധകർക്ക് ആവേശം പകർന്ന് കൊണ്ട് നിരവധി തവണ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് താരങ്ങൾ  വാലറ്റത്തെ വേട്ടയാടിയപ്പോൾ  കണക്കു സഹിതം തിരിച്ചു നൽകിയാണ് വിജയം നേടിയത്. അതേസമയം മത്സരത്തിന്റെ നാലാം ദിനം കോഹ്‌ലിയും ആൻഡേഴ്സനും കോഹ്ലിയും വാക്ക് പോരിൽ ഏർപ്പെട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 

സമകാലീന ക്രിക്കറ്റിലെ ഏറ്റവു മികച്ച രണ്ട്‌ താരങ്ങളായ ഇവർ നേർക്കുനേർ വരുന്നത്  ആവേശകരമായ കാഴ്ച്ചയാണ്. എന്നാൽ ഈ പര്യടനത്തിൻ മുമ്പായി ഒരിക്കൽ പോലും കോഹ്‌ലിയും ആൻഡേഴ്സനും തമ്മിൽ വാക്കേറ്റം നടന്നിരുന്നില്ല. 2014ൽ കോഹ്‌ലിക്ക് മേൽ ആൻഡേഴ്സൻ ആധിപത്യം സ്ഥാപിച്ചപ്പോൾ 2018ൽ അതിന്റെ കണക്ക് വീട്ടിയാണ് കോഹ്ലി മടങ്ങിയത്. ഇരുവരും തമ്മിൽ തീ പാറും പോരാട്ടം നടക്കുമെങ്കിലും ആദ്യമായാണ് വാക്ക് കൊണ്ട് കളിക്കളത്തിൽ അങ്കം നടന്നത്. ഇതിന്റെ കൂടുതൽ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

സംഭവം ഇങ്ങനെ: രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 17-ാം ഓവറിലായിരുന്നു സംഭവം. പൂജാരയ്ക്കെതിരേ ആ ഓവറിലെ നാലാം പന്തെറിഞ്ഞ ശേഷമാണ് ഇരുവരും മൈതാനത്ത് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത് കോഹ്ലിയോട് നേരത്തെ ആൻഡേഴ്സൺ എന്തോ പറഞ്ഞതിനു പിന്നാലെയാണ് കോഹ്ലി താരത്തിനെതിരേ തിരിഞ്ഞത്.

പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആൻഡേഴ്സനോട് ”ബുംറയ്ക്കെതിരെ ചെയ്തതു പോലെ നീ വീണ്ടും എന്നെ ചീത്ത വിളിക്കുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല” എന്നായിരുന്നു കോഹ്ലിയുടെ വാക്കുകൾ.  പിന്നാലെ ആൻഡേഴ്‌സൺ കോഹ്ലിയുടെ സമീപത്തെത്തി പറയുന്നുണ്ട് ” എനിക്കെതിരെ നിനക്ക് ഇഷ്ടംപോലെ ചീത്ത വിളിക്കാൻ കഴിയുമല്ലേ, പക്ഷെ മറ്റാർക്കും ചെയ്യാൻ പറ്റില്ലല്ലേ “. പിന്നാലെ ബൗളർക്ക് ക്രീസിലും ഓടാമെന്നും വാദിക്കുന്ന ആന്ഡേഴ്സനെതിരെ ചിലിച്ചുകൊണ്ടിരിക്കുകയയാണെന്നും പ്രായമായവർ അങ്ങനെയാണെന്നും കൂടി കോഹ്ലി പറഞ്ഞു. ആദ്യം പുറത്തുവന്ന വീഡിയോയിൽ കുറച്ചു ഭാഗങ്ങൾ മാത്രമായിരുന്നു വ്യക്തമായിരുന്നത്. ഇപ്പോൾ മുഴുവൻ വീഡിയോയും പുറത്തുവിട്ട് ഫോക്‌സ് ക്രിക്കറ്റ് രംഗത്തെത്തിയത്.