Skip to content

വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാറ്റിങിൽ തിളങ്ങാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല.

( Picture Source : Twitter / BCCI )

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 42 റൺസ് നേടി പുറത്തായ കോഹ്ലിയ്ക്ക് രണ്ടാം ഇന്നിങ്സിൽ 20 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ റണ്ണൊന്നും നേടാതെ കോഹ്ലി പുറത്തായിരുന്നു. 2020 ന് ശേഷം ടെസ്റ്റിൽ 16 ഇന്നിങ്സിൽ നിന്നും 24.18 ശരാശരിയിൽ 387 റൺസ് നേടാനെ കോഹ്ലിയ്ക്ക് സാധിച്ചിട്ടുള്ളൂ. ഇക്കാലയളവിൽ മൂന്ന് തവണ കോഹ്ലി പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു.

( Picture Source : Twitter / BCCI )

” മികച്ച തുടക്കം കോഹ്ലിയ്ക്ക് ലഭിച്ചിട്ടില്ല. അവന്റെ മനസ്സാണ് ടെക്നിക്കൽ പിഴവുകളിലേക്ക് നയിക്കുന്നത്. മികച്ച തുടക്കം ലഭിച്ചില്ലയെങ്കിൽ നിങ്ങൾ ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും. ആകുലത കൂടുന്നതിനാൽ നിങ്ങളുടെ മൂവ്മെന്റിൽ മാറ്റം വരുത്തുകയും ചെയ്യും ” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

( Picture Source : Twitter / BCCI )

” ഒരു ബാറ്റ്‌സ്മാൻ മികച്ച ഫോമിൽ അല്ലെങ്കിൽ ഒന്നില്ലെങ്കിൽ കൂടുതലായി ഫീറ്റ് മൂവ് ചെയ്യുകയോ അല്ലെങ്കിൽ ഫീറ്റ് ഒട്ടും മൂവ് ചെയ്യാതിരിക്കുകയോ ചെയ്യും. അത് എല്ലാ ബാറ്റ്‌സ്മാന്മാർക്കും സംഭവിക്കുന്നതാണ്. ബാറ്റ്‌സ്മാന്റെ ഫോമെന്നത് ശരീരത്തെയും മനസ്സിനെയും യോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതാണ്. ” സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓപ്പണർമാരായ രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിച്ചു. രോഹിത് ശർമ്മ തന്റെ ബാറ്റിങിന്റെ മറ്റൊരു തലമാണ് കാണിക്കുന്നതെന്നും തന്റെ ബാറ്റിങ് ശൈലിയിൽ മാറ്റം എങ്ങനെ സാഹചര്യങ്ങളോട് പൊരുത്തപെടാൻ സാധിക്കുമെന്ന് രോഹിത് ശർമ്മ കാണിച്ചുതന്നുവെന്നും കെ എൽ രാഹുൽ രോഹിത് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകിയെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

” രണ്ട് ടെസ്റ്റിലും രോഹിത് ശർമ്മ പന്ത് ലീവ് ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തു. അവനെപ്പോഴും മികച്ച കളിക്കാരനായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ അവന്റെ കഴിഞ്ഞ ഇന്നിങ്സുകൾ കാണുമ്പോൾ അവൻ ടെസ്റ്റിൽ മറ്റൊരു തലത്തിൽ എത്തിയതായി തോന്നുന്നു. ” സച്ചിൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )