Skip to content

ബാറ്റിങ്ങിനിടെ ബുംറയെ ‘ചൊറിഞ്ഞ’ ബട്ട്ലറിന് കണക്കുസഹിതം കൊടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യ പരമ്ബരയില്‍ 1 – 0 ത്തിന് മുന്നിലെത്തി. മഴ കാരണം ആദ്യടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലീഷ് പട രണ്ടാം ഇന്നിംഗ്‌സില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. 151 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ പരമ്ബരയില്‍ മുന്നിലെത്തി. ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് വിജയം സമ്മാനിച്ചത്.

272 റണ്‍സ് എന്നത് ഒരിക്കലും ഒരു അപ്രാപ്യമായ സ്‌കോര്‍ ആയിരുന്നില്ല ഇംഗ്ലണ്ടിന്. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മൂന്നുവിക്കറ്റ് നേട്ടവുമായി ജസ്പ്രീത് ബുംറയും ഇന്ത്യന്‍ വിജയത്തിന്റെ നെടും തൂണുകളായി.

മത്സരത്തിന്റെ അഞ്ചാം ദിനം കളിക്കാർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കൊണ്ടും മത്സരം ശ്രദ്ധേയമായിരുന്നു. ഇതിൽ ആവേശകരമായത് കോഹ്ലി-ബട്ട്ലർ പോരായിരുന്നു. ബുംറയെ ബാറ്റിങ്ങിനിടെ അനാവശ്യമായി ‘ചൊറിഞ്ഞ’ ബട്ട്ലറിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്ലി കണക്കുസഹിതം കൊടുത്തു.

‘ഇവനെ പേടിക്കേണ്ട, ഇത് വൈറ്റ് ബോൾ ക്രിക്കറ്റല്ല’ ബട്ട്ലറെ മറികടന്ന് പോകുമ്പോൾ കോഹ്ലി പറയുന്നത് സ്റ്റമ്പ് മൈക്കിൽ കുടുങ്ങിയിരുന്നു. ഇവിടെ കൊണ്ടൊന്നും സ്ലെഡ്ജിങ് നിർത്താൻ കോഹ്‌ലിക്ക് ഭാവമുണ്ടായിരുന്നില്ല. സ്ലിപ്പിൽ നിന്ന് ബട്ട്ലറെ പ്രകോപിപ്പിക്കാൻ കോഹ്ലി നിരന്തരം ശ്രമം തുടർന്നു. ഒടുവിൽ സഹിക്കെട്ട് ബട്ട്ലർ കോഹ്ലിക്ക് മറുപടിയുമായി എത്തി.  ഇവരുടെ സംഭാഷണം എന്താണെന്ന് വ്യക്തമല്ല.  എന്നാൽ ബട്ട്ലറിന് നേരെ വിരൽ ചൂണ്ടി കടുപ്പിച്ച് തന്നെ കോഹ്ലി  അതിന് മറുപടി നൽകുന്നുമുണ്ട്

https://twitter.com/Prabhas__Addict/status/1427314351413755904?s=19

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ ഷമിയുടെയും ബുംറയുടെയും നിർണായക കൂട്ടുകെട്ടിനിടെയാണ് ബുംറയ്ക്ക് നേരെ സ്ലെഡ്ജിങ് തന്ത്രവുമായി ഇംഗ്ലണ്ട് താരങ്ങൾ എത്തിയത്. മാർക്ക് വുഡിന്റെ ഓവർ അവസാനിച്ച് മടങ്ങുന്നതിനിടെ അമ്പയറുമായി എന്തോ കാര്യത്തിൽ ചർച്ച ചെയ്യുകയായിരുന്ന ബുംറ ചോദ്യം ചെയ്ത് ബട്ട്ലർ എത്തിയതാണ് ഇതിന്റെ തുടക്കം. ഇതിനിടെ പതുക്കെ പന്തെറിയാനായി ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന്  ബുംറ ബട്ട്ലറോട് പറയുന്നുണ്ട്