Skip to content

‘ലോർഡ്‌സ് അവന്റെ വീട്ടുമുറ്റം തന്നെയാണ്’ : ആൻഡേഴ്സനെതിരെയുള്ള സ്ലെഡ്ജിങ്ങിൽ ചുട്ടമറുപടി നൽകി ബ്രോഡ്

ലോർഡ്സിൽ പുരോഗാമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ മുഹൂർത്തളിലേക്ക്. വെളിച്ചക്കുറവ് മൂലം നാലാം ദിനം 8 ഓവർ ബാക്കി നിൽക്കെ  അവസാനിച്ചപ്പോൾ  ഇന്ത്യ 181 റൺസിൽ 6 വിക്കറ്റ് എന്ന നിലയിലായിരുന്നു. 29 പന്തിൽ നിന്ന് 14 റൺസ് നേടി റിഷഭ് പന്തും 14 പന്തിൽ 4 റൺസുമായി ഇഷാന്ത് ശർമയുമായിരുന്നു ക്രീസിൽ.

നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത് അജിൻക്യ രഹാനെയും (61) ചേതേശ്വർ പൂജാരയും (45) ഇന്ത്യയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും രഹാനെയെയും രവീന്ദ്ര ജഡേജയെയും (3) വീഴ്ത്തി ഓഫ് സ്പിന്നർ മൊയീൻ അലി നാലാം ദിനം ഇംഗ്ലണ്ടിനു മേൽക്കൈ നൽകി. മികച്ച ഫോമിലുണ്ടായിരുന്ന ഇന്ത്യൻ ഓപ്പണർമാർക്ക് രണ്ടാം ഇന്നിംഗ്‌സിൽ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.  കെഎൽ രാഹുൽ 5 റൺസിലും രോഹിത് ശർമ്മ 21 റൺസിലും മടങ്ങി. ഇരുവരുടെയും വിക്കറ്റ് മാർക്ക് വുഡിനായിരുന്നു.

നാലാം ദിനം ചില നാടകീയ രംഗങ്ങൾക്കും ലോഡ്‌സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. ഇതിലൊന്നായിരുന്നു ആന്ഡേഴ്സനും കോഹ്‌ലിയും തമ്മിലുള്ള വാക്കുപോര്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന്റെ  പതിനേഴാം ഓവറില്‍ പൂജാരയ്‌ക്കെതിരേ പന്തെറിഞ്ഞ ശേഷമാണ് ഇരുവരും ഏറ്റുമുട്ടിയത്.

പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആന്‍ഡേഴ്‌സനോട് ”നീ വീണ്ടും എന്നെ അസഭ്യം പറയുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല” എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. നേരത്തെ ആന്‍ഡേഴ്‌സണ്‍ എന്തോ പറഞ്ഞതിനു പിന്നാലെയാണ് കോഹ്ലി താരത്തിനെതിരേ തിരിഞ്ഞത്. ഇപ്പോഴിതാ ഈ സ്ലെഡ്ജിങ്ങിൽ കോഹ്‌ലിക്ക് മറുപടിയുമായി ആന്ഡേഴ്സന്റെ സഹതാരം ബ്രോഡ് രംഗത്തെത്തിയിരിക്കുകയാണ്.

ലോര്‍ഡ്സ് യഥാര്‍ത്ഥത്തില്‍ ആന്‍ഡേഴ്സന്റെ വീട്ടുമുറ്റം തന്നെയാണെന്ന് പറ‍ഞ്ഞ്  ട്വിറ്ററിൽ കുറിക്കുകയായിരുന്നു ബ്രോഡ്.
” ലോർഡ്സ് ഓണേഴ്സ് ബോർഡ് കണക്കുകൾ സൂചിപ്പിക്കുന്നത് ആന്ഡേഴ്സന്റെ യഥാർത്ഥ വീട്ടുമുറ്റംപ്പോലെയാണ് ലോഡ്‌സ് എന്നാണ്.  വാക്ക് പോര് ഇഷ്ട്ടപെടുന്നു,  എന്നാൽ  ആ വാക്കുകൾ അവനെ കുഴപ്പത്തിലാക്കും ” ബ്രോഡ് ട്വിറ്ററിൽ കുറിച്ചു.