Skip to content

വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

വീണ്ടും നാടകീയ സംഭവങ്ങൾക്ക് വേദിയായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം. മത്സരത്തിലെ നാലാം ദിനത്തിലെ അവസാന നിമിഷങ്ങളിൽ വെളിച്ചകുറവുണ്ടായിട്ടും അമ്പയർമാർ മത്സരം തുടരാൻ അനുവദിച്ചതാണ് ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചത്. ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്ലിയും രോഹിത് ശർമ്മയും ഇതിനെതുടർന്ന് രോഷാകുലരാകുകയും ചെയ്തിരുന്നു.

( Picture Source : Twitter )

വെളിച്ചകുറവ് മൂലം സ്പിന്നർമാരെ മാത്രമാണ് അവസാന ഓവറുകൾ എറിയാൻ അമ്പയർമാർ അനുവദിച്ചത്. കളി തുടരുന്നതിൽ അക്ഷമരായ ക്യാപ്റ്റൻ വിരാട് കോഹ്ലി വെളിച്ചകുറവിന്റെ പ്രശ്നം ബാൽക്കണിയിലിരുന്ന് കാണിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് രോഹിത് ശർമ്മ ബാൽക്കണിയിലെത്തുകയും കളി തുടരുന്നതിൽ ഇരുവരും അൽപ്പം രോഷാകുലരാവുകയും ചെയ്തത്. തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ന്യൂ ബോൾ എടുക്കാൻ ആവശ്യമുന്നയിച്ചതോടെയാണ് അമ്പയർമാർ നാലാം ദിനം കളി അവസാനിപ്പിച്ചത്.

വീഡിയോ കാണാം

https://twitter.com/selva_cskian23/status/1426954272479059973?s=19

ഒടുവിൽ നാലാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടിയിട്ടുണ്ട്‌. 154 റൺസിന്റെ ലീഡ് ഇന്ത്യയ്ക്കുണ്ട്. 14 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും 4 റൺ നേടിയ ഇഷാന്ത് ശർമ്മയുമാണ് ക്രീസിലുള്ളത്.

( Picture Source : Twitter / BCCI )

രണ്ടാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 55 റൺസിന് 3 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയുമാണ് തിരിച്ചെത്തിച്ചത്.

( Picture Source : Twitter / BCCI )

ചേതേശ്വർ പുജാര 206 പന്തിൽ 45 റൺസ് നേടി പുറത്തായപ്പോൾ അർധസെഞ്ചുറി പൂർത്തിയാക്കിയ വൈസ് ക്യാപ്റ്റൻ രഹാനെ 146 പന്തിൽ 61 റൺസ് നേടിയാണ് പുറത്തായത്. കെ എൽ രാഹുൽ 5 റൺസും രോഹിത് ശർമ്മ 21 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 20 റൺസും നേടി പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊയിൻ അലി രണ്ട് വിക്കറ്റും സാം കറൺ ഒരു വിക്കറ്റും നേടി.

( Picture Source : Twitter / BCCI )