Skip to content

‘എനിക്കെതിരെ അസഭ്യം പറയാൻ ഇത് നിന്റെ വിട്ടുമുറ്റമല്ല’ നാലാം കളിക്കളത്തിൽ ഏറ്റുമുട്ടി കോഹ്‌ലിയും ആന്ഡേഴ്സനും

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നാലാം ദിനം ഇന്ത്യ ആദ്യ സെഷനില്‍ തകര്‍ന്നുവെങ്കിലും രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച്‌ നിന്ന് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെ കൂട്ടുകെട്ട്. 50 റണ്‍സ് കൂട്ടുകെട്ടുമായി ഇവര്‍ ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 63 ഓവർ പിന്നിട്ടപ്പോൾ 3ന് 121 എന്ന നിലയിലാണ്

പുജാര 36 റണ്‍സും അജിങ്ക്യ രഹാനെ 33 റണ്‍സും നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 94 റണ്‍സിന്റെ ലീഡാണുള്ളത്. ഇരുവരും ചേർന്ന് 66 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തിയിരിക്കുകയാണ്.
5 റൺസ് നേടിയ കെഎൽ രാഹുലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആദ്യ കൂടാരം കയറിയത്. പിന്നാലെ 21 റൺസിൽ നിൽക്കെ പുൾ ഷോട്ടിന് ശ്രമിച്ച രോഹിത് മൊയീൻ അലിക്ക് ക്യാച്ച് നൽകി മടങ്ങി. മാർക്ക് വുഡിന് ആയിരുന്നു 2 വിക്കറ്റും. 20 റൺസ് നേടിയ കോഹ്ലിയെ സാം കറനാണ് പുറത്താക്കിയത്.

മത്സരത്തിനിടെ ആരാധകരെ ആവേശത്തിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഇംഗ്ലണ്ട് പേസ് ബൗളർ ആന്ഡേഴ്സന്റെയും വാക്ക് പോര്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ പതിനേഴാം ഓവറിലായിരുന്ന സംഭവം.
നോൺ സ്‌ട്രൈകിൽ ഉണ്ടായിരുന്ന കോഹ്ലി തനിക്കെതിരെയുള്ള ആൻഡേഴ്സന്റെ അസഭ്യത്തിൽ പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു.

അരിശത്തിൽ ഉണ്ടായിരുന്ന കോഹ്ലി കടുത്ത ഭാഷയിലാണ്  ആന്ഡേഴ്സനെതിരെ വാക്കുകൾ  തൊടുത്തുവിട്ടത്. ബുംറയ്ക്കെതിരെ ചെയ്തത് പോലെ നീ വീണ്ടും എനിക്കെതിരെ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല” എന്ന് പന്തെറിയനായി മടങ്ങുന്ന ആന്ഡേഴ്സനെതിരെ കോഹ്ലി  പറയുന്നത് വീഡിയോയില്‍ കേൾക്കാം.

https://twitter.com/vkohli_cric/status/1426872293989388291?s=19

‘ചിലച്ചുകൊണ്ടിരിക്കുകയാണോ, പ്രായം നിന്നെ ഇങ്ങനെയാക്കിയതാണോ, നിന്നെ എന്റെ ജീവിതത്തില്‍ വേണ്ടത്ര ഞാന്‍ തല്ലിയിട്ടുണ്ട്. ഈ മത്സരം ഒരുപാട് കുട്ടികള് കാണുന്നതാണ്. പ്രായത്തിന് അനുസരിച്ച്‌ പെരുമാറെന്നും’ വീണ്ടും ആന്ഡേഴ്സനെതിരെ സമീപത്തെത്തി കോഹ്ലി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.