Skip to content

ലോർഡ്സിൽ ബോൾ ടാമ്പറിങ് നടത്തി ഇംഗ്ലണ്ട് താരങ്ങൾ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോർഡ്‌സ്‌ ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ വിവാദങ്ങളിലേക്ക്. നേരത്തെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങൾ ബോൾ ടാമ്പറിങ് നടത്തുന്ന ദൃശ്യങ്ങൾ പുതിയ വിവാദത്തിലേക്ക് നയിക്കുന്നത്. ഷൂസിന്റെ സ്പൈക്ക് കൊണ്ട് പന്തിന്റെ ഒരു ഭാഗം ഇംഗ്ലണ്ട് താരം ചവിട്ടി നിൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

( Picture Source : Twitter )

ലഞ്ച് ബ്രേയ്ക്കിന് ശേഷമാണ് ഈ സംഭവം അരങ്ങേറിയത്. ദൃശ്യങ്ങളിൽ ഇത് ആരൊക്കെയെന്ന് വ്യക്തമല്ലയെങ്കിലും ഒരു താരം പന്ത്‌ ഷൂകൊണ്ട് തട്ടുന്നതും മറ്റൊരു താരം ഷൂ സ്പൈക്ക് കൊണ്ട് പന്തിൽ ചിവിട്ടിനിൽക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അനുവദനീയമാണോയെന്ന് ഒരു കൂട്ടർ ചോദിക്കുമ്പോൾ അവർ ഇത് മനപൂർവം ചെയ്യുന്നതാണോ എന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്.

ഐസിസി നിയമപ്രകാരം ഏതുതരത്തിലുള്ള വസ്തുവും ഉപയോഗിച്ച് പന്തിൽ കൃതിമം കാണിക്കുന്നത് കുറ്റകരമാണ്. എന്നാൽ ഇത്തരം ഒരു സംഭവം അരങ്ങേറിയിട്ടും പന്ത്‌ പരിശോധിക്കാൻ അമ്പയർമാർ തയ്യാറായില്ലയെന്നും ആരാധകർ ആരോപിച്ചു.

വീഡിയോ കാണാം ;

https://twitter.com/unoffensivebrat/status/1426898662580396041?s=19

എന്നാൽ താരങ്ങളുടെ ഈ പ്രവൃത്തി മനപൂർവമല്ലെന്നാണ് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ വാദം. ട്വിറ്ററിൽ ക്രിക്കറ്റ് നിരീഷകൻ പങ്കുവെച്ച ചിത്രത്തിന് മറുപടിയായാണ് ഇത് മനപൂർവമല്ലെന്ന് ബ്രോഡ് പ്രതികരിച്ചത്.

നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും തമ്മിലുള്ള വാക്കേറ്റത്തിന് മത്സരം സാക്ഷ്യം വഹിച്ചിരുന്നു. മൂന്നാം ദിനം അവസാനിച്ചതിന് ശേഷം ജസ്പ്രീത് ബുംറയുമായും ആൻഡേഴ്സൻ കൊമ്പുകോർത്തിരുന്നു.

( Picture Source : Twitter / England Cricket )

മത്സരത്തിൽ 27 റൺസിന്റെ ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 105 റൺസ് എടുത്തിട്ടുണ്ട്. ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. ഓപ്പണർമാരായ കെ എൽ രാഹുൽ (5), രോഹിത് ശർമ്മ (21), 20 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

( Picture Source : Twitter / BCCI )