Skip to content

ഇതിനൊരു അവസാനമില്ലേ! തുടർച്ചയായ നോ ബോൾ, ബുംറയുടെ ഡെലിവറി നേരിട്ട് അവശനായി ആൻഡേഴ്‌സൺ ;  സമാധാനപ്പെടുത്തി കോഹ്ലി

ലോര്‍ഡ്സ് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 27 റണ്‍സ് ലീഡ്. 391 റണ്‍സിന് ഇംഗ്ലീഷ് പടയിലെ ഏവരും പുറത്താവുകയായിരുന്നു. 180 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി തുടങ്ങിയത്.

48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയുമായിരുന്നു ക്രീസില്‍.
ഇരുവരും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ 57 റൺസ് നേടിയ ബെയ്ർസ്റ്റോയെ പുറത്താക്കി ഈ പാർട്ണർഷിപ്പിന് സിറാജ് അന്ത്യം കുറിച്ചു.
പിന്നാലെ ക്രീസിൽ എത്തിയ  ജോസ് ബട്ട്ലറും (23) മൊയീൻ അലിയും  (27)
റൂട്ടിന്  മികച്ച പിന്തുണ നൽകിയിരുന്നു. അതേസമയം സാം കറൻ പൂജ്യത്തിലായിരുന്നു മടങ്ങിയത്.

മൊയീൻ അലിയെയും സാം കറനെയും തൊട്ടടുത്ത പന്തുകളിലായി ഇഷാന്ത് ശർമ്മ പുറത്താക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിൽ ആന്ഡേഴ്സനും ബുംറയും മൂന്നാം ദിനത്തിന്റെ അവസാനത്തിൽ നേർക്കുനേർ വന്നത് മത്സരം ആവേശത്തിലാക്കിയിരുന്നു. മൂന്നാം അവസാനിക്കും മുമ്പേ വിക്കറ്റ് ലഭിക്കാൻ ആൻഡേഴ്സൻ നേരെ തുടർച്ചയായ ബൗണ്സർ ആക്രമണം അഴിച്ചു വിടുകയായിരുന്നു ബുംറ. 126ആം ഓവറിൽ ആയിരുന്നു ഈ നാടകീയ രംഗങ്ങൾ. ആദ്യ പന്ത് ആന്ഡേഴ്സന്റെ ഹെൽമറ്റിൽ പതിച്ചതോടെ കൺകഷൻ ടെസ്റ്റ് നടത്തിയിരുന്നു.

എന്നാൽ ഇതൊന്നും വകവയ്ക്കാതെ ബൗണ്സർ ആക്രമണം ബുംറ  ആന്ഡേഴ്സന് നേരെ തുടരുകയായിരുന്നു. ഓവർ ഒന്നു തീർന്നു കിട്ടാൻ പെടപ്പാടിലായിരുന്നു ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളർ. ഇതിനിടെ 4 നോ ബോളുകളാണ് ബുംറ ഈ ഓവറിൽ എറിഞ്ഞു കൂട്ടിയത്. ലേശം ഭയത്തോടെ ബുംറയെ നേരിടുകയായിരുന്ന ആന്ഡേഴ്സൻ ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഓവറിലെ അവസാന ബോൾ 2 നോ ബോൾ എറിഞ്ഞതിന് ശേഷമായിരുന്നു പൂർത്തിയാക്കിയത്. ഇതിനിടെ ആന്ഡേഴ്സൻ അടുത്ത് ചെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചെറുചിരിയോടെ എന്തോ പറയുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ മൊത്തം 13 നോ ബോളുകളാണ് ബുംറ എറിഞ്ഞത്. ബാക്കി ഇന്ത്യൻ ബൗളർമാർ എറിഞ്ഞത് വെറും 4 നോബോളുകളാണ്.