Skip to content

ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ചുണ്ടത്ത് വിരൽവെച്ചുകൊണ്ട് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് നടത്തിയ സെലിബ്രേഷൻ അനാവശ്യമായിരുന്നുവെന്ന് ദിനേശ് കാർത്തിക്. പ്രമുഖ ഇംഗ്ലണ്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ ടെസ്റ്റിൽ പലപ്പോഴും മൊഹമ്മദ് സിറാജ് അതിരുകടന്നുവെന്ന് ദിനേശ് കാർത്തിക് അഭിപ്രായപെട്ടത്.

( Picture Source : Twitter )

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ് നേടിയിരുന്നു. മത്സരത്തിൽ ജെയിംസ് ആൻഡേഴ്സനുമായും സാം കറണുമായും സിറാജ് കൊമ്പുകോർത്തിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സിറാജിനെ ശാന്തനാക്കുകയും ചെയ്തിരുന്നു. വിക്കറ്റ് നേടിയ ശേഷമുള്ള ഇത്തരം ആഹ്ലാദപ്രകടനങ്ങൾ അനാവശ്യമാണെന്നും അഗ്രഷൻ നിയന്ത്രിക്കാൻ മൊഹമ്മദ് സിറാജ് പഠിക്കേണ്ടതുണ്ടെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

( Picture Source : Twitter )

” ബാറ്റ്സ്മാനെ പുറത്താക്കിയ ശേഷം അവരെ Shush ചെയ്യുന്നത് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ബാറ്റ്സ്മാനുമായുള്ള പോരാട്ടത്തിൽ നിങ്ങൾ വിജയിച്ചുകഴിഞ്ഞു, പിന്നെന്തിനാണ് ഇത്തരത്തിലുള്ള സെലിബ്രേഷൻ. ഇത് സിറാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പഠിക്കേണ്ട ഒരു കാര്യമാണ്. ” ദിനേശ് കാർത്തിക് പറഞ്ഞു.

( Picture Source : Twitter )

” സഹതാരത്തെ ശാന്തനാക്കാൻ കോഹ്ലി ഇടപെടേണ്ടിവരുമെന്ന് നമ്മൾ ആരെങ്കിലും ചിന്തിച്ചിരുന്നോ. ട്രെന്റ്ബ്രിഡ്ജിൽ മൊഹമ്മദ് സിറാജ് അതിരുകടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ക്യാപ്റ്റൻ നിർബന്ധിതനായി. പുതിയ ഇന്ത്യൻ താരങ്ങൾ എതിർ താരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാൻ ഭയമില്ലാത്തവരാണ്. ഇത് പുതിയ ഇന്ത്യൻ ടീമാണ്. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

വീഡിയോ ;

https://twitter.com/SonySportsIndia/status/1424009378605142018?s=19

” അഗ്രഷൻ പലരും വ്യത്യസ്ത രീതികളിലാണ് പ്രകടമാക്കുന്നത്. വിരാട് കോഹ്ലി, സിറാജ്, കെ എൽ രാഹുൽ എന്നിവർ അത് തുറന്നുപ്രകടിപ്പിക്കുന്നു. എന്നാൽ മുതിർന്ന ബാറ്റ്സ്മാന്മാരായ രോഹിത് ശർമ്മ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവർ അത് തുറന്നുപ്രകടിപ്പിക്കാറില്ല, എന്നുവെച്ച് അവർക്ക് അഗ്രഷൻ ഇല്ലെന്നല്ല. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

( Picture Source : Twitter )