Skip to content

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. ആദ്യ ദിനത്തെ കളിയ്ക്ക് ശേഷം ഈ പ്രകടനത്തെ കുറിച്ചും ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് പിന്നിലെ സംഭവത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ബൗളർമാരായ ഷാമിയും ഷാർദുൽ താക്കൂറും.

( Picture Source : Twitter / BCCI )

ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് ഇരുവരും ആദ്യ ഇന്നിങ്സിലെ പ്രകടനത്തെ കുറിച്ചും മികച്ച റിവ്യൂവിലൂടെ ബെയർസ്റ്റോയെ പുറത്താക്കിതിനെ കുറിച്ചും ഇരുവരും തുറന്നുപറഞ്ഞത്.

” ആ പന്തിനുപുറകെ തന്നെ അത് മിഡിൽ സ്റ്റമ്പിൽ ഹിറ്റ് ചെയ്യുമെന്ന് ഷാമി ഭായ് കോഹ്ലിയോട് പറഞ്ഞിരുന്നു. എന്നാൽ അക്കാര്യത്തിൽ പിന്നെയും സംശയമുണ്ടായിരുന്നു. ഞാൻ മിഡ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്നു പന്ത്‌ പാഡിൽ രണ്ട് തവണ തട്ടിയെന്നും ബാറ്റിൽ തട്ടിയില്ലയെന്നും എനിക്കുറപ്പുണ്ടായിരുന്നു. ”

https://twitter.com/ChennaiIPL/status/1423165926116007937?s=19

” എന്നാൽ എല്ലാവരും കോഹ്ലിയെ റിവ്യൂവിൽ നിന്നും പിന്തിരിപ്പിച്ചു. എന്നാൽ കോഹ്ലിയ്ക്ക് ഞങ്ങളിൽ രണ്ട് പേരെങ്കിലും ഔട്ടാണെന്ന് പറയണമായിരുന്നു . ഷാമി ഭായ് മുൻപേ പറഞ്ഞിരുന്നു ഞാനും ഉറപ്പുപറഞ്ഞതോടെ കോഹ്ലി റിവ്യൂ നൽകുകയും പരിശോധനയിൽ വിക്കറ്റ് ലഭിക്കുകയും ചെയ്തു. അതൊരു നിർണായക വിക്കറ്റായിരുന്നു. കാരണം അവിടെ നിന്നാണ് അവരുടെ തകർച്ച ആരംഭിച്ചത്. ” ഷാർദുൽ താക്കൂർ പറഞ്ഞു.

( Picture Source : Twitter / BCCI )

64 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്‌സിൽ തിളങ്ങിയത്. ബെയർസ്റ്റോ 29 റൺസ് നേടി പുറത്തായപ്പോൾ സാം കറൺ 37 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ 4യ് റൺസ് വഴങ്ങി നാല് വിക്കറ്റും ഷാമി 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടിയിരുന്നു.

( Picture Source : Twitter / BCCI )