Skip to content

റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.

( Picture Source : Twitter / ICC )

66 ആം ഓവറിലെ നാലാം പന്തിൽ ജെയിംസ് ആൻഡേഴ്സണെ പുറത്താക്കിയാണ് ബുംറ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. എന്നാൽ അതിനുതൊട്ടുമുൻപ് പന്തിൽ ബുംറയുടെ തകർപ്പൻ യോർക്കർ ആൻഡേഴ്സന്റെ ഷൂവിൽ കൊള്ളുകയും ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തതോടെ അമ്പയർ വിക്കറ്റ് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ആൻഡേഴ്സൺ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യുകയും തേർഡ് അമ്പയരുടെ പരിശോധനയിൽ അത് ഔട്ടല്ലയെന്ന് തെളിയുകയും ചെയ്തു. ഉടനെ ഇംഗ്ലണ്ട് കാണികൾ ആർത്തുവിളിച്ചുവെങ്കിലും ആ ആഹ്ലാദത്തിന് നിമിഷങ്ങളുടെ ആയുസ്സ് പോലും ഉണ്ടായില്ല.

തൊട്ടടുത്ത പന്തിൽ ഒരു ബുള്ളറ്റ് യോർക്കറിലൂടെ ബുംറ ആൻഡേഴ്സണെ ക്ലീൻ ബൗൾഡാക്കുകയും ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.

വീഡിയോ ;

https://twitter.com/SonySportsIndia/status/1422959445944856582?s=19

20.4 ഓവറിൽ 46 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ ജസ്പ്രീച് ബുംറ നേടി. മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റും മൊഹമ്മദ് സിറാജ് ഒരു വിക്കറ്റും ഇന്ത്യയ്ക്ക് വേണ്ടി നേടി.

( Picture Source : Twitter / BCCI )

108 പന്തിൽ 11 ഫോർ ഉൾപ്പെടെ 64 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ടെസ്റ്റിലെ തന്റെ അമ്പതാം ഫിഫ്റ്റിയാണ് ജോ റൂട്ട് മത്സരത്തിൽ നേടിയത്. സാക്ക് ക്രോളി 27 റൺസും ജോണി ബെയർസ്റ്റോ 29 റൺസും നേടിയപ്പോൾ സാം കറൺ 37 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : Twitter / ICC )