Skip to content

ധോണിയ്ക്കൊപ്പമെത്താൻ കോഹ്ലി, കുക്കിനെ മറികടക്കാൻ ജോ റൂട്ട് ; ക്യാപ്റ്റന്മാരെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയും കാത്തിരിക്കുന്നത് തകർപ്പൻ ക്യാപ്റ്റൻസി റെക്കോർഡുകൾ. ഓഗസ്റ്റ് നാലിനാണ് ഇരുടീമുകളും തമ്മിലുള്ള 5 മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയോടെ കോഹ്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയ്ക്കൊപ്പമെത്തുമ്പോൾ ജോ റൂട്ടിന് ആ നേട്ടത്തിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനെയും പിന്നിലാക്കാം.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 21 പരമ്പരകളിലാണ് വിരാട് കോഹ്ലി ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയെ നായിച്ചിട്ടുള്ള ക്യാപ്റ്റനെന്ന നേട്ടത്തിൽ എം എസ് ധോണിയ്ക്കൊപ്പമെത്താൻ കോഹ്ലിയ്ക്ക് സാധിക്കും. 22 ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണി 12 പരമ്പരകളിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ധോണിയുടെ കീഴിൽ 7 ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ പരാജയപെട്ടിട്ടുണ്ട്.

( Picture Source : Twitter )

മറുഭാഗത്ത് ഇതുവരെ 21 പരമ്പരകളിൽ 15 പരമ്പരകൾ നേടാൻ കോഹ്ലിയുടെ കീഴിൽ ഇന്ത്യയ്ക്ക് സാധിച്ചു. 5 പരമ്പരകളിൽ മാത്രമാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.

( Picture Source : Twitter )

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ പരമ്പരകളിൽ നയിക്കുന്ന ക്യാപ്റ്റനെന്ന ചരിത്രനേട്ടം ജോ റൂട്ടിന് സ്വന്തമാക്കാം. നിലവിൽ ഈ നേട്ടത്തിൽ അലസ്റ്റയർ കുക്കിനൊപ്പമാണ് ജോ റൂട്ടുള്ളത്. ഇരുവരും ഇംഗ്ലണ്ടിനെ 17 മത്സരങ്ങളിൽ നയിച്ചിട്ടുണ്ട്. ജോ റൂട്ട് 9 പരമ്പരകളിൽ ടീമിനെ വിജയത്തിലെത്തിച്ചപ്പോൾ കുക്ക് 8 പരമ്പരകൾ ടീമിന് നേടിക്കൊടുത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, അഭിമന്യു ഈശ്വരൻ.

( Picture Source : Twitter )

ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീം

ജോ റൂട്ട് (c), ജെയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ (wk), ഡോം ബെസ്‌, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്‌, ജോസ് ബട്ട്ലർ, സാക് ക്രോളി, സാം കറൺ, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡാൻ ലോറൻസ്, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ഡോം സിബ്‌ലി, മാർക്ക് വുഡ്.

( Picture Source : Twitter )