Skip to content

വിക്കറ്റ് വീഴ്ത്തി അഗ്രസീവായി രാഹുൽ ചഹാർ, ബാറ്റിൽ തട്ടി അഭിനന്ദിച്ച് ശ്രീലങ്കൻ താരത്തിന്റെ മറുപടി ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കി ശ്രീലങ്കൻ താരം ഹസരങ്ക. തന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം അഗ്രസീവായി ആഘോഷിച്ച ഇന്ത്യൻ രാഹുൽ ചഹാറിന് കളിക്കളത്തിൽ നിന്നും മടങ്ങവേ ബാറ്റിൽ തട്ടി അഭിനന്ദിച്ചുകൊണ്ടാണ് ഹസരങ്ക മറുപടി നൽകിയത്.

( Picture Source : Twitter / BCCI )

മത്സരത്തിലെ 15 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അവസാന പന്തിൽ ഹസരങ്ക ബൗണ്ടറിയ്ക്ക് ശ്രമിക്കുകയും എന്നാൽ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത്‌ ഭുവനേശ്വർ കുമാർ കൈപിടിയിലൊതുക്കുകയും ചെയ്തു. വിക്കറ്റ് വളരെ അഗ്രസീവായാണ് രാഹുൽ ചഹാർ ആഘോഷിച്ചത്. ചില വാക്കുകൾ ചഹാർ പറയുകയും ചെയ്തിരുന്നു. എന്നാലതിൽ ശ്രദ്ധ കൊടുക്കാതിരുന്ന ഹസരങ്ക ബാറ്റിൽ തട്ടി അഭിനന്ദിച്ചുകൊണ്ടാണ് രാഹുൽ ചഹാറിന് മറുപടി നൽകിയത്.

വീഡിയോ ;

https://twitter.com/SonySportsIndia/status/1420442026303057920?s=19

മത്സരത്തിൽ 11 പന്തിൽ 15 റൺസ് നേടിയാണ് ഹസരങ്ക പുറത്തായത്. ഒരു വിക്കറ്റും താരം നേടിയിരുന്നു. മത്സരത്തിൽ നാല് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക മറികടന്നു. 34 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. മിനോദ്‌ ബാനുഖ 31 പന്തിൽ 36 റൺസ് നേടി.

( Picture Source : Twitter / BCCI )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്‌ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 40 റൺസ് നേടിയ ധവാനും 29 റൺസ് നേടിയ ദേവ്ദത് പടിക്കലും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. സഞ്ജു 7 റൺസ്‌ മാത്രം നേടി പുറത്തായി.

( Picture Source : Twitter / BCCI )