Skip to content

ആദ്യ പന്തിൽ സിക്സടിക്കുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു ; ഇഷാൻ കിഷൻ

തകർപ്പൻ പ്രകടനമാണ് തന്റെ ഏകദിന അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ശ്രീലങ്കയ്ക്കെതിരെ കാഴ്ച്ചവെച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തിയ ഇഷാൻ കിഷൻ ആരാധകരെ ത്രസിപ്പിക്കുകയും ചെയ്തു. ബാറ്റിങിനിറങ്ങും മുൻപേ തന്നെ ആദ്യ പന്തിൽ സിക്സ് നേടുമെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും അത് സഹതാരങ്ങളോട് താൻ പറഞ്ഞിരുന്നുവെന്നും മത്സരശേഷം ഇഷാൻ കിഷൻ വെളിപ്പെടുത്തി. തന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണവും താരം തുറന്നുപറഞ്ഞു.

( Picture Source : Twitter / BCCI )

ഇന്ത്യ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 42 പന്തിൽ 59 റൺസ് നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. 8 ഫോറും 2 സിക്സും ഇഷാൻ കിഷൻ്റെ ബാറ്റിൽ നിന്നും പിറന്നു. ഈ പ്രകടനത്തോടെ ഏകദിന അരങ്ങേറ്റത്തിലും അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തിലും ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു. 33 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കി.

( Picture Source : Twitter / BCCI )

” യഥാർത്ഥത്തിൽ അതിനെപറ്റി എല്ലാർവർക്കും അറിയാമായിരുന്നു. ബാറ്റിങിനിറങ്ങുന്നതിന് മുൻപേ ആദ്യ ബോൾ ഏതുതരത്തിൽ ഉള്ളതാണെങ്കിൽ സിക്സ് നേടുമെന്ന് എല്ലാവരോടും ഞാൻ പറഞ്ഞിരുന്നു. കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, മികച്ച പിച്ച്, എന്റെ ബർത്ഡേ ഒപ്പം ആദ്യ ഏകദിനവും, അതുകൊണ്ട് ഞാൻ അവനെ (എതിർടീം ബൗളർ) ലക്ഷ്യം വയ്ക്കുകയായിരുന്നു. . ” ഇഷാൻ കിഷൻ മത്സരശേഷം ഇഷാൻ കിഷൻ പറഞ്ഞു.

( Picture Source : Twitter / BCCI )

” ഏറ്റവും പ്രത്യേകത എന്റെ ജന്മദിനത്തിൽ തന്നെ ഞാൻ ആദ്യ ഏകദിനം കളിക്കുന്നുവെന്നതായിരുന്നു. എല്ലാവരും ഒരു സമ്മാനം ആവശ്യപെട്ടിരുന്നു. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയത്തിൽ പങ്കുവഹിച്ചുകൊണ്ട് എനിക്കതിന് സാധിച്ചു. പരിശീലനത്തിനിടെ ഞാനായിരിക്കും മൂന്നാമനായി ബാറ്റ് ചെയ്യേണ്ടതെന്ന് ദ്രാവിഡ് സർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ന്യൂ ബോൾ എനിക്ക് നേരിടണമായിരുന്നു, അത് ഞാൻ ദീർഘനാളായി ചെയ്യുന്നതുമാണ്. ” ഇഷാൻ കിഷൻ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജൂലൈ 20 നാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter / BCCI )