Skip to content

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ? പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ ; വീഡിയോ കാണാം

പാകിസ്ഥാനെതിരായ രണ്ടാം ടി20യിൽ പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സെന്നാണ് ക്രിക്കറ്റ് ആരാധകർ ഈ സിക്സിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ 42 പന്തിൽ സെഞ്ചുറി നേടിയ ലിവിങ്സ്റ്റൺ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.

( Picture Source : Twitter / ENGLAND CRICKET )

മത്സരത്തിൽ 45 റൺസിനാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടുവാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്മൂദ് മൂന്ന് വിക്കറ്റും ആദിൽ റഷീദ്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 39 പന്തിൽ 59 റൺസ് നേടിയ ക്യാപ്റ്റൻ ജോസ് ബട്ട്ലർ, 16 പന്തിൽ 36 റൺസ് നേടിയ മൊയിൻ അലി, 23 പന്തിൽ 38 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 200 റൺസ് നേടിയത്.

( Picture Source : Twitter / ENGLAND CRICKET )

ഹാരിസ് റൗഫ് എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തിലാണ് ലിവിങ്സ്റ്റൺ കൂറ്റൻ സിക്സ് പറത്തിയത്. സ്ലോട്ടിൽ പതിച്ച പന്ത്‌ ലിവിങ്സ്റ്റൺ തകർപ്പൻ ബാറ്റ് സ്വിങിലൂടെ ഉയർത്തിയടിക്കുകയും പന്ത്‌ റൂഫിന് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക്‌ പോകുകയും ചെയ്തു.

വീഡിയോ ;

https://twitter.com/englandcricket/status/1416772532607229955?s=19

മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ പാകിസ്ഥാനൊപ്പമെത്തി. നേരത്തെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ 31 റൺസിന് വിജയിച്ചിരുന്നു. 43 പന്തിൽ 101 റൺസ് നേടിയ ലിവിങ്സ്റ്റൺ ആദ്യ മത്സരത്തിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന നേട്ടവും ലിവിങ്സ്റ്റൺ സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter / ENGLAND CRICKET )