Skip to content

ഓടുന്നതിനിടെ പരിക്കേറ്റ് ബാറ്റ്സ്മാൻ, റണ്ണൗട്ടാക്കാതെ ജോ റൂട്ടിന്റെ ടീം ; വീഡിയോ കാണാം

റൺ നേടാൻ ഒടുന്നതിനിടെ ബാറ്റ്സ്മാൻ വീണുപോയാൽ എന്തായിരിക്കും എതിർടീം ഫീൽഡർമാർ ചെയ്യുക ? തീർച്ചയായും ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ അവർ ശ്രമിക്കും. എന്നാൽ അതിന് വിപരീതമായി സ്പോർട്സ്മാൻഷിപ്പിന്റെ അങ്ങേയറ്റത്തിനാണ് വൈറ്റാലറ്റി ബ്ലാസ്റ്റിലെ ലാൻകഷയറും യോർക്ക്ഷയറും തമ്മിലുള്ള മത്സരം സാക്ഷ്യം വഹിച്ചത്.

മത്സരത്തിലെ 18 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ ആദ്യ പന്തിൽ റൺ നേടാൻ ഓടുന്നതിനിടെ ലാൻകഷയർ ബാറ്റ്സ്മാൻ സ്റ്റീവ് ക്രോഫ്റ്റ് കാൽകുഴതെറ്റി പിച്ചിൽ വീഴുകയും പന്ത്‌ വിക്കറ്റ് കീപ്പറിലേക്ക് എറിഞ്ഞുവെങ്കിലും റണ്ണൗട്ടിന് മുതിരാൻ വിക്കറ്റ് കീപ്പർ തയ്യാറായില്ല. യോർക്ക്ഷയർ ക്യാപ്റ്റൻ ജോ റൂട്ടാണ് റണ്ണൗട്ടിൽ നിന്നും വിക്കറ്റ് കീപ്പറെയും ഫീൽഡൽമാരെയും പിന്തിരിപ്പിച്ചത്.

വീഡിയോ ;

മത്സരത്തിൽ ലാൻകഷയർ നാല് വിക്കറ്റിനാണ് വിജയിച്ചത്. യോർക്ക്ഷയർ ഉയർത്തിയ 129 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ലാൻകഷയർ മറികടന്നു.

” ഒരു ടീമെന്ന നിലയിൽ വളരെ പ്രയാസമേറിയ തീരുമാനമാണ് ആ സമ്മർദ്ദഘട്ടത്തിൽ ഞങ്ങളെടുത്തത്. ആദ്യ നോട്ടത്തിൽ അവന്റെ പരിക്ക് വളരെ സീരിയസായി തോന്നിയിരുന്നു. പരിക്ക് കൂടുതൽ സാരമല്ലയെന്നറിഞ്ഞതിൽ മറ്റൊരു തരത്തിൽ ആശ്വാസവുമുണ്ട്. ഇക്കാര്യത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ആയിരിക്കുമെന്ന് എനിക്കറിയാം. ഒരുപക്ഷേ മറ്റുള്ളവർ വ്യത്യസ്തമായിട്ടായിരിക്കും ആ സാഹചര്യത്തിൽ പെരുമാറുക. ” മത്സരശേഷം ജോ റൂട്ട് പറഞ്ഞു.

( Picture Source : Twitter )