Skip to content

ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കാർ. ഏകദിന പരമ്പരയിലോ ടി20 പരമ്പരയിലോ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക വിജയിച്ചാൽ താൻ അത്ഭുതപെടുമെന്നും ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ലയെന്നും സഞ്ജയ് മഞ്ജരേക്കാർ പറഞ്ഞു.

( Picture Source : Twitter / BCCI )

ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ അടക്കമുള്ള മുതിർന്ന താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനെത്തിയിരിക്കുന്നത്. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ നയിക്കുന്ന ടീമിന്റെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡാണ്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

( Picture Source : Twitter / BCCI )

” ശിഖാർ ധവാനും ഹാർദിക് പാണ്ഡ്യയും അടക്കം മികച്ച എക്‌സ്പീരിയൻസുള്ള മത്സരം മാറ്റിമറിക്കാൻ പോന്ന താരങ്ങൾ ഇന്ത്യയ്ക്കുണ്ട്. പര്യടനത്തിനുള്ള ടീം സെലക്ഷനിൽ ഐ പി എൽ പൂർണ്ണമായും സ്വാധീനം ചെലുത്താതിരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ തുടരാൻ തങ്ങൾ യോഗ്യരാണെന്ന് തെളിയിക്കാൻ മനീഷ് പാണ്ഡെയ്ക്കും കുൽദീപ് യാദവിനും മറ്റൊരു അവസരം കൂടെ ലഭിച്ചു. പര്യടനത്തിൽ ഒരു മത്സരത്തിൽ പോലും ശ്രീലങ്ക വിജയിച്ചാൽ ഞാൻ അത്ഭുതപെടും. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

( Picture Source : Twitter / BCCI )

” ഇതൊരിക്കലും ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലാണ്. ശ്രീലങ്കയിലുള്ളതാകട്ടെ ഇന്ത്യയുടെ ടി20 ടീമും. വളരെ കുറച്ചുതാരങ്ങളെ ഒഴിച്ചുനിർത്തിയാൽ ഇത് ഇന്ത്യയുടെ പൂർണശക്തമായ ടി20 ടീമാണ്. ഒരേ ഫോർമാറ്റിൽ പൂർണ്ണമായും വ്യത്യസ്തമായ ടീമിനെ നിയോഗിക്കുമ്പോഴാണ് അത് രണ്ടാംനിര ടീമാകുന്നത്. ഇന്ത്യയുടെ ടി20 ടീം മികച്ച വഴിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്. ” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, യുസ്വെന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ.

( Picture Source : Twitter / BCCI )