Skip to content

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പോലുള്ള ടീമുകൾക്ക് മാത്രമാണോ അങ്ങനെയൊരു പരമ്പര ; ടെസ്റ്റ് പരമ്പരകളിലെ മത്സരങ്ങളുടെ എണ്ണം കുറയുന്നതിനെതിരെ അക്തർ

ടി20 ക്രിക്കറ്റിന്റെ വരവോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട ഫോർമാറ്റുകളിൽ ഒന്നാണ് ടെസ്റ്റ് ക്രിക്കറ്റ്. അന്താരാഷ്ട്ര ടി20യ്ക്ക് പിന്നാലെ ഐപിഎൽ പോലുള്ള ടി20 ലീഗുകളും ജനപ്രീതി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിലും വൻ കുറവുകളുണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രീതി കൂട്ടാൻ പുതിയ പദ്ധതികൾ ഐസിസി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിലൊന്നായിരുന്നു 2019ൽ ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്.

എന്നാൽ ഇതിനിടയിൽ ബൈലാറ്ററൽ സീരീസുകളിലെ മത്സരങ്ങളുടെ എണ്ണം കുറയുന്നതിനെതിരെ  തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പോലുള്ള ടീമുകൾ 5 മത്സരങ്ങൾ അടങ്ങിയ പരമ്പര നടത്തുമ്പോഴും മറ്റ് ടീമുകൾ 2 – 3 മത്സരങ്ങളിൽ ഒതുക്കുന്നതാണ് അക്തറിനെ ചൊടിപ്പിച്ചത്.

https://twitter.com/shoaib100mph/status/1405864859619758080?s=19

അടുത്തിടെ നടന്ന ഇംഗ്ലണ്ട്-ന്യുസിലാൻറ് ടെസ്റ്റ് സീരീസ് അവസാനിച്ചതിന് പിന്നാലെ ന്യുസിലാന്റ്  5 മാച്ച് സീരീസ് കളിക്കുന്നത് കാണാൻ മികച്ചതായിരിക്കുമെന്ന്  ഒരു ആരാധകൻ ട്വീറ്റ് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. അവസാനമായി ന്യുസിലാൻറ് 5 മാച്ച് ടെസ്റ്റ് സീരീസ് കളിച്ചത് 1971 ലാണെന്നും ആ ട്വീറ്റിനോപ്പം ചേർത്തിട്ടുണ്ട്.

ഈ ട്വീറ്റ് പങ്കുവെച്ച അക്തർ പാകിസ്ഥാൻ എപ്പോഴായിരുന്നു അവസാനമായി 5 മാച്ച് സീരീസ് കളിച്ചത് ഓർമിക്കാൻ പറ്റുന്നില്ലെന്നും, ഇതൊക്കെ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും മാത്രമുള്ളതാണെന്നും അക്തർ കുറിച്ചു.
കഴിഞ്ഞ ആറ് വർഷത്തിൽ അഞ്ച് തവണ 5 മാച്ച് സീരീസ് നടന്നപ്പോൾ 5 സീരീസിലും  ഒരു വശത്ത് എതിരാളിയായി ഇംഗ്ലണ്ടായിരുന്നു. ഓഗസ്റ്റിൽ ഇംഗ്ലണ്ടുമായി ഇന്ത്യയ്ക്ക് 5 മാച്ച് സീരീസ് നടക്കാനുണ്ട്.