Skip to content

ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നുള്ള മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐ പി എല്ലിൽ കളിക്കുന്നത് ഇനി ഈ താരങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ലയെന്നും വാർണറും മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.

( Picture Source : Twitter )

ഐ പി എൽ പതിനാലാം സീസണിന്റെ ഭാഗമായ പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ജൈ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ എന്നീ താരങ്ങളാണ് ടീമിന്റെ വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നും പിന്മാറിയത്. സ്റ്റീവ് സ്മിത്ത് കൈമുട്ടിനേറ്റ പരിക്ക് മൂലം പര്യടനത്തിൽ നിന്നും വിട്ടുനിന്നപ്പോൾ മറ്റുള്ളവർ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പര്യടനത്തിൽ നിന്നും പിന്മാറിയത്.

( Picture Source : Twitter )

പാറ്റ് കമ്മിൻസും ഡേവിഡ് വാർണറും പര്യടനത്തിൽ ഉണ്ടാകില്ലയെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും മറ്റുള്ളവരുടെ പിന്മാറ്റം തന്നെ ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.

( Picture Source : Twitter )

” മറ്റുള്ളവരുടെ പിന്മാറ്റം എന്നെ ഞെട്ടിച്ചു, അവരുമായി ഞാൻ ചാറ്റ് ചെയ്തിരുന്നു. പിന്മാറ്റം എന്നെ അത്ഭുതപെടുത്തിയെങ്കിലും അത് മനസ്സിലാക്കാനും സാധിച്ചു, അവർ പര്യടനത്തിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ” ഫിഞ്ച് പറഞ്ഞു.

( Picture Source : Twitter )

” ഐ പി എൽ പുനരാരംഭിക്കുമ്പോൾ തിരിച്ചെത്തി കളിക്കുന്നത് ന്യായീകരിക്കാൻ അവർ ഇനി ബുദ്ധിമുട്ടുമെന്നാണ് ഞാൻ കരുതുന്നത്. കാരണം അത്രയും ജോലിഭാരം അവർക്കിനിയുണ്ടാകും, ടി20 ലോകകപ്പും അതിനുശേഷം വലിയ ഹോം സമ്മറും അവരെ കാത്തിരിക്കുന്നു. ഇത് ശരിക്കും കഠിനമാണ്. എല്ലാവരും വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് മാനസികമായി നമുക്കും ഒപ്പം നമ്മുടെ കുടുംബത്തിനും വെല്ലുവിളിയാണ്. അതിനെകുറിച്ചാണ് ഞാൻ കൂടുതൽ ചിന്തിക്കുന്നത്. ” ഫിഞ്ച് പറഞ്ഞു.

( Picture Source : Twitter )

വെസ്റ്റിൻഡീസ് ബംഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീം ;