Skip to content

രവിശാസ്ത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് എത്തിയേക്കും : റിപ്പോർട്ട്

ജൂലൈയിൽ ശ്രീലങ്കൻ പര്യടനത്തിനായി പോകുന്ന ഇന്ത്യയുടെ രണ്ടാം ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ചുമതയേറ്റെക്കുമെന്ന് റിപ്പോർട്ട്.  നിലവിലെ ഹെഡ് കോച്ച് രവിശാസ്ത്രി ജൂലൈയിൽ ഇന്ത്യയുടെ 20 അംഗ സംഘവുമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയ്ക്കായി അവിടെയുണ്ടാവുമെന്നതിനാലാണ് യുവതാരങ്ങൾ അടങ്ങിയ ടീമിനെ പരിശീലിപ്പിക്കാൻ ദ്രാവിഡ് എത്തുക.

ദ്രാവിഡിനൊപ്പം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ സംഘവും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോഹ്ലി രോഹിത് ബുംറ തുടങ്ങിയവരൊന്നുമില്ലാത്ത ടീമിനെ ധവാനായിരിക്കും നയിക്കുക. പര്യടനത്തിൽ 3 ഏകടിനവും 3 ടി20 മത്സരവുമാണുള്ളത്. ജൂലൈ 13ന് ഏകദിന പരമ്പരയ്ക്കും 22ന് ടി20 പരമ്പരയ്ക്കും തുടക്കമാകും.

അടുത്ത മാസം 18ന് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞ് ഇന്ത്യൻ ടീം ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് പദ്ധതി. ജൂലൈയിൽ വേറെ മത്സരങ്ങൾ ഒന്നും ഇന്ത്യൻ ടീമിന് ഇല്ലാത്തതതിനാലാണ് ഇന്ത്യയുടെ രണ്ടാം ടീമിനെ ശ്രീലങ്കൻ പര്യടനത്തിന് അയക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി അടുത്തിടെ പ്രഖ്യാപിച്ച 20 അംഗ ടീമിൽ ഉൾപ്പെടാത്ത താരങ്ങളൾക്കായിരിക്കും ശ്രീലങ്കൻ പര്യടനത്തിനായുള്ള ടീമിൽ ഇടം ലഭിക്കുക.

ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് ഇങ്ങനെ : ശിഖർ ധവാൻ, പ്രിഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ, ക്രുനാല് പാണ്ട്യ, സഞ്ജു സാംസൺ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ചഹാൽ, ദീപക് ചഹാർ, രാഹുൽ ചഹാർ, ഉനദ്കട്ട്, കുൽദീപ് യാദവ്, വരുണ് ചക്രവർത്തി, രാഹുൽ തെവാട്ടിയ, ഖലീൽ അഹമ്മദ്