Skip to content

സഞ്ജു സാംസണ് ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് സുവർണാവസരം ; കോഹ്ലിയും രോഹിതുമില്ലാത്ത ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിനായി ഒരുങ്ങുന്നു

യുവതാരങ്ങൾക്ക് സുവർണാവസരം ഒരുക്കി ബിസിസിഐയുടെ പുതിയ തീരുമാനം. ജൂലൈയിൽ കോഹ്ലി രോഹിത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇല്ലാതെ ഇന്ത്യ ശ്രീലങ്കയുമായി ലിമിറ്റഡ് ഓവർ സീരീസിന് ഒരുങ്ങുകയാണ്.
ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുമായി അടുത്തിടെ പ്രഖ്യാപിച്ച 20 അംഗ ടീമിൽ ഉൾപ്പെടാത്ത താരങ്ങളൾക്കായിരിക്കും ശ്രീലങ്കൻ പര്യടനത്തിനായുള്ള ടീമിൽ ഇടം ലഭിക്കുക.

ഇക്കാര്യം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് വെളിപ്പെടുത്തിയത്. ശ്രീലങ്കത്തെരിയെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന പരമ്ബരയിലാവും ഇന്ത്യ കളിക്കുക. ഏകദിന, ടി20 സ്പെഷലിസ്റ്റുകള്‍ മാത്രം അടങ്ങുന്നതാവും ഈ ടീമെന്നും ഗാംഗുലി വ്യക്തമാക്കി.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ജൂണ് –  ജൂലൈ മാസത്തില്‍ മറ്റ് ഏകദിന മത്സരങ്ങളിലൊന്നും ഇന്ത്യന്‍ ടീം കളിക്കുന്നില്ല. ടെസ്റ്റ് പരമ്ബരക്കായി ഇംഗ്ലണ്ടിലുള്ള ടീം പരിശീലന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ശ്രീലങ്കക്കെതിരായ പരമ്ബരയില്‍ കളിക്കുന്നതിന് മറ്റ് തടസങ്ങളൊന്നുമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ഇതോടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഒട്ടേറെ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പായി. ഐപിഎല്ലില്‍ തിളങ്ങിയ പലതാരങ്ങള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. കോഹ്ലിയുടെയും രോഹിതിന്റെയും കെഎൽ രാഹുലിന്റെയും അഭാവത്തിൽ ധവാനായിരിക്കും ക്യാപ്റ്റനെന്നാണ് സൂചന.

ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ് ഇങ്ങനെ : ശിഖർ ധവാൻ, പ്രിഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ, ക്രുനാല് പാണ്ട്യ, സഞ്ജു സാംസൺ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ചഹാൽ, ദീപക് ചഹാർ, രാഹുൽ ചഹാർ, ഉനദ്കട്ട്, കുൽദീപ് യാദവ്, വരുണ് ചക്രവർത്തി, രാഹുൽ തെവാട്ടിയ, ഖലീൽ അഹമ്മദ്