Skip to content

വിജയലക്ഷ്യം അറിയാതെ ചെയ്‌സിങിന് ഇറങ്ങേണ്ട അവസ്ഥ ; ന്യുസിലാൻറ് – ബംഗ്ലാദേശ് മത്സരത്തിൽ നാടകീയ സംഭവങ്ങൾ

ക്രിക്കറ്റ് ചരിത്രത്തിൽ വിചിത്രമായ കാരണങ്ങളാൽ കളി നിർത്തിവച്ച നിരവധി സംഭവങ്ങളുണ്ട്, ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ ഇടം പിടിച്ചിരിക്കുന്നത്
ചൊവ്വാഴ്ച നടന്ന ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി20 മത്സരമാണ്. ന്യുസിലാന്റിന് എതിരെ ചെയ്‌സിങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചതിനെ തുടര്‍ന്നുണ്ടായതാണ് വിചിത്ര സംഭവങ്ങള്‍.

എത്ര റണ്‍സ് ആണ് ചെയ്‌സ് ചെയ്യേണ്ടത് എന്നറിയാതെയാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യം 16 ഓവറില്‍ അവര്‍ക്ക് വിജയ ലക്ഷ്യമായി നിശ്ചയിച്ചത് 148 റണ്‍സ്.

എന്നാല്‍ 1.3 ഓവര്‍ കഴിഞ്ഞപ്പോള്‍ വിജയലക്ഷ്യത്തിലുള്ള ആശയക്കുഴപ്പം കാരണം അമ്പയർ മത്സരം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ
വിജയലക്ഷ്യം 16 ഓവറില്‍ 170 എന്നാക്കി.
ഇതുകൊണ്ടും തീര്‍ന്നില്ല. 16 ഓവറില്‍ 171 എന്ന് വീണ്ടും വിജയ ലക്ഷ്യം തിരുത്തി. ഒടുവില്‍ മത്സരം അവസാനിച്ചപ്പോൾ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി.

https://twitter.com/JimmyNeesh/status/1376820000154025994?s=19

വിജയ ലക്ഷ്യം എത്രയെന്ന് അറിയാതെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത് ഇതിന് മുന്‍പ് ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പരിശീലകന്‍ റസല്‍ ഡൊമിങ്കോ പറഞ്ഞു. ആശയക്കുഴപ്പമുണ്ടായതില്‍ മാച്ച്‌ ഒഫിഷ്യലുകള്‍ ഖേദം പ്രകടിപ്പിട്ടിച്ചുണ്ട്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യുസിലാൻറ് 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് നേടിയിരുന്നു. മഴ വന്നതോടെ ന്യുസിലാൻറ് ഇന്നിംഗ്സ് അവിടെ അവസാനിപ്പിക്കുകയായിരുന്നു. ന്യുസിലാന്റിന് വേണ്ടി ഗ്ലെൻ ഫിലിപ്പ്സ് 31 പന്തിൽ 58 റൺസ് നേടി പുറത്താവാതെ നിന്നു.