Skip to content

ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെ അഭിനന്ദിച്ച് യുവരാജ് സിങും വീരേന്ദർ സെവാഗുമടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിൽ ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter / Bcci)

മത്സരത്തിൽ 32 പന്തിൽ 5 ഫോറും നാല് സിക്സുമടക്കം 56 റൺസ് നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. ഇഷാൻ കിഷന്റെയും 49 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തകർപ്പൻ പ്രകടനമികവിലാണ് ഇന്ത്യ മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം നേടിയത്.

( Picture Source : Twitter )

” ജാർഖണ്ഡിൽ നിന്നുള്ള യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന് ടോപ്പ് ഓർഡറിൽ അവസരം ലഭിക്കുകയും അവന്റെ കഴിവ് തെളിയിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഇതിനുമുൻപും സംഭവിച്ചിട്ടുണ്ട്. ഇഷാൻ കിഷന്റെ ഭയമില്ലാതെയുള്ള അറ്റാക്കിങ് ബാറ്റിങ് എനിക്കിഷ്ടപെട്ടു. ” ട്വിറ്ററിൽ വിരേന്ദർ സെവാഗ് കുറിച്ചു.

” എന്തൊരു സ്വപ്നതുല്യമായ തുടക്കമാണിത്. ഒട്ടും ഭയമില്ലാതെയുള്ള ബാറ്റിങ്. ഇതാണ് ഐ പി എല്ലിന്റെ മനോഹാരിത. ചെറുപ്രായത്തിൽ തന്നെ ആ അന്തരീക്ഷം അനുഭവിക്കാനും കഴിവ് പ്രകടിപ്പിക്കാനും യുവതാരങ്ങൾക്ക് സാധിക്കുന്നു. അതിനൊപ്പം തന്നെ സ്‌കിപ്പറുടെ ക്ലാസ് പ്രകടനവും ” ട്വിറ്ററിൽ മുൻ ഇന്ത്യൻ താരം യുവരാജ് സിങ് കുറിച്ചു.

( Picture Source : Twitter )

മുൻ ഇന്ത്യൻ താരങ്ങളായ വി വി എസ് ലക്ഷ്മൺ, ഹർഭജൻ സിങ് അടക്കമുള്ളവരും ട്വിറ്ററിലൂടെ യുവതാരത്തെ അഭിനന്ദിച്ചു.

https://twitter.com/VVSLaxman281/status/1371137326831656960?s=19

https://twitter.com/harbhajan_singh/status/1371134301887078403?s=19

അജിങ്ക്യ രഹാനെയ്ക്ക് ശേഷം അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനാണ് ഇഷാൻ കിഷൻ. 2011 ൽ ഇംഗ്ലണ്ടിനെതിരെയാണ് തന്റെ അരങ്ങേറ്റ മത്സരത്തിൽ അജിങ്ക്യ രഹാനെ ഫിഫ്റ്റി നേടിയത്.

( Picture Source : Twitter / Bcci )