Skip to content

ജോൺസൺ കൊടുങ്കാറ്റിൽ മെൽബൺ ബാറ്റിങ് തകർന്നു

ബിഗ് ബാഷ് ലീഗിലെ പത്താം മത്സരത്തിൽ മെൽബൻ റെനേഗഡെസിന് ബാറ്റിങ് തകർച്ച . നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 130 റൺസ് മാത്രമാണ് ആദ്യ രണ്ട് മത്സരവും അനായാസം ജയിച്ചു വന്ന മെൽബണ് നേടാൻ ആയത് .

4 ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റ് നേടിയ മിച്ചൽ ജോൺസൺ ആണ് മെൽബണെ തകർത്തത് . ആൻഡ്രൂ ടൈ 3 വിക്കറ്റും അഗർ വില്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .

34 റൺസ് നേടിയ കൂപ്പറും 32 റൺസ് നേടിയ ഹാരിസും ആണ് മെൽബണ് ഭേദപെട്ട സ്കോർ നൽകിയത് .

ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ഇരു ടീമും ജയിച്ചിരുന്നു .