Skip to content

അന്ന് ബ്രോഡ് പന്തിനെ സ്ലെഡ്‌ജ്‌ ചെയ്തപ്പോൾ മുന്നിൽ നിന്നു, ഇന്ന് സിറാജിനെ പ്രതിരോധിച്ച് ക്യാപ്റ്റൻ കോഹ്ലി ; വീഡിയോ കാണാം

ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ദിനം 73 ഓവർ പിന്നിട്ടപ്പോൾ 203 റൺസ് പിന്നിട്ട ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്. ഓപ്പണർമാരായ സിബ്ലിയെയും ക്രോലിയെയും പുറത്താക്കി കൊണ്ട് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് അക്‌സർ പട്ടേൽ നൽകിയത്.

പിന്നാലെ അപകടകാരിയായ ക്യാപ്റ്റൻ ജോ റൂട്ടിനെ സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ ഇംഗ്ലണ്ട് 30 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു. സ്റ്റോക്‌സും ബെയ്‌ർസ്റ്റോയും ചേർന്ന് 48 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയത് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. ടീം സ്‌കോർ 78 ൽ നിൽക്കെ സിറാജ് ബെയ്‌ർസ്റ്റോയെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.

സ്റ്റോക്‌സിന്റെ അർദ്ധ സെഞ്ചുറിയും ലോറൻസിന്റെ 46 റൺസുമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. ഇന്ത്യൻ നിരയിൽ അക്‌സർ 4 വിക്കറ്റും, സിറാജും അശ്വിനും 2 വിക്കറ്റ് വീതവും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ വിരാട് കോഹ്‌ലിയും ബെൻ സ്റ്റോക്സും തമ്മിൽ ചൂടേറിയ വാക്ക് തർക്കം നടന്നിരുന്നു, സമയോചിതമായി അമ്പയർമാർ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി. സ്റ്റോക്‌സും യുവതാരം സിറാജും തമ്മിലുള്ള സ്ലെഡ്ജിങ് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു കോഹ്ലി രംഗത്തെത്തിയത്. യുവതാരങ്ങളെ എതിർ ടീം അംഗങ്ങൾ സ്ലെഡ്‌ജ്‌ ചെയ്യുമ്പോൾ രക്ഷകനായി എത്തുന്ന കോഹ്‌ലിയുടെ മനോഭാവത്തെ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രശംസിക്കുകയാണ്.

https://twitter.com/nrcexe/status/1367344399089209346?s=19

https://twitter.com/KingkohliEra/status/1367361311588315138?s=19

2018 ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് സീരീസിൽ യുവതാരം റിഷഭ് പന്തിനെ സ്ലെഡ്‌ജ് പേസ് ബോളർ ബ്രോഡ്‌ ചെയ്യാൻ ശ്രമിച്ചിരുന്നു, അന്ന് കോഹ്ലി ബ്രോഡിന് ചുട്ടമറുപടി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ സീരീസിൽ സിഡ്‌നിയിൽ നടന്ന മത്സരത്തിൽ സിറാജിനെ കാണികൾ അധിക്ഷേപിച്ചപ്പോൾ കോഹ്ലി കൂടി അന്നവിടെ വേണമായിരുന്നുവെന്ന് ആരാധകർ ട്വിറ്ററിൽ കുറിച്ചു.