Skip to content

ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം പൊള്ളാർഡ് സ്വന്തമാക്കിയത്.

( Picture Source : Twitter )

തൊട്ടുമുൻപത്തെ ഹാട്രിക് നേടിയ അഖില ദനഞ്ജയക്കെതിരെയാണ് പൊള്ളാർഡ് ഒരോവറിൽ 6 സിക്സ് പറത്തിയത്.

മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെൽഷൽ ഗിബ്സ്, മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ യുവരാജ് സിങ് എന്നിവരാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ.

https://twitter.com/windiescricket/status/1367278915908235267?s=19

2007 ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെയാണ് ഗിബ്സ് ഒരോവറിലെ 6 പന്തുകളിലും സിക്സ് നേടിയത്. മത്സരത്തിലെ 30 ആം ഓവറിലായിരുന്നു ഗിബ്‌സിന്റെ ഈ നേട്ടം.

( Picture Source : Twitter )

സൗത്താഫ്രിക്ക 221 റൺസിന് വിജയിച്ച മത്സരത്തിൽ 40 പന്തിൽ 70 റൺസ് ഗിബ്സ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടിയ ഒരേയൊരു ബാറ്റ്‌സ്മാൻ കൂടിയാണ് ഗിബ്സ്.

വീഡിയോ ;

https://twitter.com/ESPNcricinfo/status/1367360404381343746?s=19

2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ യുവരാജ് സിങ് ഈ നേട്ടം കൈവരിച്ചത്. സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിലാണ് ഒരോവറിലെ 6 പന്തിലും യുവരാജ് സിക്സ് പറത്തിയത്.

( Picture Source : Twitter )

ഇന്ത്യ 18 റൺസിന് വിജയിച്ച മത്സരത്തിൽ 12 പന്തിൽ നിന്നും യുവരാജ് സിങ് ഫിഫ്റ്റി നേടിയിരുന്നു. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണിത്. 14 വർഷത്തിന് ശേഷവും ആ റെക്കോർഡ് തകർക്കാൻ മറ്റൊരു ബാറ്റ്‌സ്മാനും സാധിച്ചിട്ടില്ല.

വീഡിയോ ;

https://twitter.com/KKRiders/status/1174536961056329728?s=19

മത്സരത്തിൽ നാല് വിക്കറ്റിനാണ് വെസ്റ്റിൻഡീസ് വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 11 പന്തിൽ 38 റൺസ് നേടിയ കീറോൺ പൊള്ളാർഡിന്റെ മികവിൽ 13.1 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു.

( Picture Source : Twitter )