Skip to content

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ നേട്ടവുമായി അക്ഷർ പട്ടേൽ, തകർത്തത് കമ്മിൻസിന്റെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും അക്ഷർ പട്ടേൽ നേടിയിരുന്നു. ഇതിനുപുറകെ തകർപ്പൻ നേട്ടവും ഇന്ത്യൻ യുവതാരം സ്വന്തമാക്കി.

മത്സരത്തിൽ 2 ഇന്നിങ്സിൽ നിന്നുമായി 70 റൺസ് 11 വിക്കറ്റുകൾ നേടിയ അക്ഷർ പട്ടേൽ പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്‌ച്ചവെയ്ക്കുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി.

ശ്രീലങ്കയ്ക്കെതിരെ ബ്രിസ്ബനിൽ 62 റൺസ് വഴങ്ങി 10 വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസിന്റെ റെക്കോർഡാണ് അക്ഷർ പട്ടേൽ തകർത്തത്.

ഡേ നൈറ്റ് ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങൾ

  1. അക്ഷർ പട്ടേൽ – 11/70
  2. പാറ്റ് കമ്മിൻസ് – 10/62
  3. ദേവേന്ദ്ര ബിഷൂ – 10/174
  4. ജേസൺ ഹോൾഡർ – 9/60
  5. ഇഷാന്ത് ശർമ്മ – 9/78

പിങ്ക് ബോൾ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ സ്പിന്നർ കൂടിയാണ് അക്ഷർ പട്ടേൽ.

അക്ഷർ പട്ടേലിന്റെ തുടർച്ചയായ മൂന്നാം 5 വിക്കറ്റ് നേട്ടം കൂടിയാണിത്. തുടർച്ചയായി മൂന്ന് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് അക്ഷർ പട്ടേൽ.

https://twitter.com/BCCI/status/1365149591293820929?s=19

ആദ്യ 2 ടെസ്റ്റുകളിൽ 18 വിക്കറ്റുകൾ ഇതിനോടകം അക്ഷർ പട്ടേൽ നേടികഴിഞ്ഞു. ആദ്യ 2 ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് അക്ഷർ പട്ടേൽ. 24 വിക്കറ്റ് നേടിയ നരേന്ദ്ര ഹിർവാണിയാണ് അക്ഷർ പട്ടേലിന് മുൻപിലുള്ളത്.

പ്രകടനത്തിന്റെ മികവിൽ മാൻ ഓഫ് ദി മാച്ചും അക്ഷർ പട്ടേൽ സ്വന്തമാക്കി. മത്സരത്തിൽ 10 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ഇന്ത്യ പരമ്പരയിൽ 2-1 ന് മുൻപിലെത്തി. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി.