Skip to content

പാർട്ട് ടൈം ബോളറായ ജോ റൂട്ട് മൂന്നാം ടെസ്റ്റിൽ സ്വന്തമാക്കിയത് അപൂർവ്വ റെക്കോർഡ്

അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ദയനീയമായ തോൽവിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തിൽ സ്പിൻ ബോളർമാർ വാഴുന്ന കാഴ്ച്ചയാണ് കണ്ടത്‌.

മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 145 റണ്‍സും ഇംഗ്ലണ്ട് 112 റണ്‍സുമാണ് നേടിയത്. രണ്ടാം ഇന്നിങ്സില്‍ 30.4 ഓവറില്‍ 81 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്സില്‍ 49 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 7.4 ഓവറില്‍ തന്നെ വിജയം സ്വന്തമാക്കി. അക്‌സർ പട്ടേൽ 11 വിക്കറ്റും അശ്വിൻ 7 വിക്കറ്റുമാണ് വീഴ്ത്തിയത്.

ഇംഗ്ലണ്ട് ഒരു സ്പിന്നറെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു മത്സരത്തിന് ഇറങ്ങിയത്. അതിനാൽ ജാക്ക് ലീച്ചിന് ഒപ്പം പാർട് ടൈം ബോളറായ ക്യാപ്റ്റൻ ജോ റൂട്ടിനും പന്തെറിയേണ്ടി വന്നു. ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സിൽ 145 റൺസിൽ പുറത്താക്കാൻ ചുക്കാൻ പിടിച്ചത് റൂട്ടിന്റെ 5 വിക്കറ്റ് നേട്ടമാണ്. അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് റൂട്ടിൽ നിന്ന് ലഭിച്ചത്.

5 വിക്കറ്റ് നേട്ടത്തോടെ അപൂർവ്വ റെക്കോർഡും റൂട്ട് സ്വന്തം പേരിൽ കുറിച്ചു.
ഏറ്റവും കുറവ് റൺസ് വഴങ്ങി 5 വിക്കറ്റ് നേടുന്ന സ്പിൻ ബോളറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 6.2 ഓവറില്‍ 8 റണ്‍സ് വഴങ്ങിയാണ് റൂട്ട് ഇന്ത്യയുടെ 5 വിക്കറ്റുകള്‍ പിഴുതത്. ഇതില്‍ മൂന്നോവറും മെയ്ഡനായിരുന്നു.

https://twitter.com/deeputalks/status/1364888292638920712?s=19

2004-05 കാലഘട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ മുംബൈയിൽ വെച്ച് ഓസ്‌ട്രേലിയൻ താരം ക്ലർക്കും ഈ റെക്കോഡിൽ ഇടം പിടിച്ചിരുന്നു. 9 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് അന്ന് ക്ലാര്‍ക്ക് പിഴുതത്. ഓസ്‌ട്രേലിയയുടെ ടിം മേയും ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുണ്ട്.