Skip to content

സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന റിഷാബ് പന്ത് ടീമിൽ തിരിച്ചെത്തി.

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ ആദ്യമായി ഇന്ത്യൻ ടീമിലിടം നേടി.

രാജസ്ഥാൻ റോയൽസിന് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച രാഹുൽ തിവാട്ടിയയും ടീമിലിടം നേടിയിട്ടുണ്ട്.

സഞ്ജു സാംസണ് പുറമെ പരിക്കേറ്റ മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിവരെയും ടീമില് നിന്നും ഒഴിവാക്കി.

ദീർഘനാൾ പരിക്കിന്റെ പിടിയിലായിരുന്ന ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

സൂപ്പർതാരം ജസ്പ്രീത് ബുംറയ്ക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടി നടരാജനെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഇഷാൻ കിഷനും റിഷാബ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

5 മത്സരങ്ങളുടെ ടി20 പരമ്പര മാർച്ച് 12 ന് അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (C), രോഹിത് ശർമ്മ (VC), കെ എൽ രാഹുൽ, ശിഖാർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷാബ് പന്ത് (wk), ഇഷാൻ കിഷൻ, യുസ്വെന്ദ്ര ചഹാൽ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, രാഹുൽ തിവാട്ടിയ, വാഷിങ്ടൺ സുന്ദർ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, നവദീപ് സെയ്‌നി, ഷാർദുൽ താക്കൂർ