Skip to content

കപിൽ ദേവിനും സഹീർ ഖാനും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഇഷാന്ത് ശർമ്മ

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഡാനിയേൽ ലോറൻസിനെ പുറത്താക്കിയാണ് ഇഷാന്ത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഇഷാന്ത് ശർമ്മ. കപിൽ ദേവും സഹീർ ഖാനുമാണ് ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ

  1. കപിൽ ദേവ് – 434
  2. സഹീർ ഖാൻ – 311
  3. ഇഷാന്ത് ശർമ്മ – 300 *

ഇതിനുമുൻപ് അഞ്ച് ഇന്ത്യൻ ബൗളർമാർ ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ

  1. അനിൽ കുംബ്ലെ – 619
  2. കപിൽ ദേവ് – 434
  3. ഹർഭജൻ സിങ് – 417
  4. രവിചന്ദ്രൻ അശ്വിൻ – 383 *
  5. സഹീർ ഖാൻ – 311
  6. ഇഷാന്ത് ശർമ്മ – 300*

പരിക്ക് മൂലം ഓസ്‌ട്രേലിയൻ പര്യടനം ഇഷാന്ത് ശർമ്മയ്ക്ക് നഷ്ട്ടപ്പെട്ടിരുന്നു. ചെന്നൈ ടെസ്റ്റോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഇഷാന്ത് 27 ഓവറിൽ 52 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയിരുന്നു.

2007 ൽ ബംഗ്ലാദേശിനെതിരെയാണ് ഇഷാന്ത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 98 മത്സരങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ടി 300 വിക്കറ്റ് നേടിയ 11 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.