Skip to content

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ടെസ്റ്റ് കരിയറിലെ തന്റെ ഇരുപതാം ടെസ്റ്റ് സെഞ്ചുറിയാണ് ചെന്നൈയിൽ റൂട്ട് കുറിച്ചത്. ജോ റൂട്ടിന്റെ 100 ആം ടെസ്റ്റ് മത്സരം കൂടിയാണിത്.

ഇതിനുമുൻപ് 8 ബാറ്റ്‌സ്മാന്മാർ മാത്രമാണ് തങ്ങളുടെ 100 ആം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയിട്ടുള്ളത്. ചെന്നൈയിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഈ അപൂർവ്വനേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി.

1968 ൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കോളിൻ കോഡ്രേയാണ് ആദ്യമായി 100 ആം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ബാറ്റ്‌സ്മാൻ. പിന്നീട്‌ ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്ത്, ഇൻസമാം ഉൾ ഹഖ്, ഹാഷിം അംല, ജാവേദ് മിയാൻദാദ് അടക്കമുള്ള ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

റിക്കി പോണ്ടിങ് മാത്രമാണ് നൂറാം ടെസ്റ്റിലെ 2 ഇന്നിങ്‌സിലും സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ. ഈ റെക്കോർഡിനൊപ്പം റൂട്ടിന് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

2012-13 പര്യടനത്തിൽ ഇന്ത്യയ്ക്കെതിരെയാണ് റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2016 ൽ ഇന്ത്യയ്ക്കെതിരെയാണ് തന്റെ അമ്പതാം ടെസ്റ്റ് മത്സരവും റൂട്ട് കളിച്ചത്.

100 ആം ടെസ്റ്റിൽ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ

  1. കോളിൻ കോഡ്രേ
  2. ജാവേദ് മിയാൻദാദ്
  3. ഗോർഡൻ ഗ്രീനിഡ്ജ്
  4. അലക് സ്റ്റുവർട്ട്
  5. ഇൻസമാം ഉൾ ഹഖ്
  6. റിക്കി പോണ്ടിങ്
  7. ഗ്രെയിം സ്മിത്ത്
  8. ഹാഷിം അംല
  9. ജോ റൂട്ട്