Skip to content

അന്ന് ധോണി ഇന്ന് കോഹ്ലി, ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

ചെന്നൈ ടെസ്റ്റിലെ ആദ്യ ദിനത്തിൽ പരിക്ക് പറ്റിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ സഹായിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റന്റെ സ്പോർട്സ്മാൻഷിപ്പിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി.

ആദ്യ ദിനത്തിലെ 87 ആം ഓവറിൽ അശ്വിനെതിരെ സിക്സ് നേടിയ ശേഷമാണ് പേശിവലിവ് മൂലം റൂട്ട് ബുദ്ധിമുട്ടിയത്. ഗ്രൗണ്ടിൽ കിടന്ന റൂട്ടിനരികിലെത്തിയ കോഹ്ലി റൂട്ടിന്റെ കാലുകൾ ഉയർത്തി സ്ട്രെച്ച് ചെയ്യുവാൻ സഹായിക്കുകയും ചെയ്തു.

വീഡിയോ ;

https://twitter.com/BCCI/status/1357650727460474880?s=19

ഇതിനുമുൻപ് 2015 ൽ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ പേശിവലിവ് മൂലം ബുദ്ധിമുട്ടിയ ഫാഫ് ഡുപ്ലെസിസിനെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി സമാനമായ രീതിയിൽ സഹായിച്ചിരുന്നു.

മത്സരത്തിലെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെയും ഡൊമിനിക് സിബിലെയുടെയും മികവിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടിയിട്ടുണ്ട്. സിബ്‌ലെ 87 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ജോ റൂട്ട് 128 റൺസ് നേടി ക്രീസിലുണ്ട്.

ജോ റൂട്ടിന്റെ ഇരുപതാം ടെസ്റ്റ് സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം റൂട്ട് സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 2 വിക്കറ്റും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.