Skip to content

കളിയുടെ മാന്യതയ്ക്ക് ചേർന്നതാണോ ഇത് ?! മൂന്നാം ടെസ്റ്റിൽ സ്മിത്തിന്റെ ‘ചതി’ പ്രയോഗം

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകം കണ്ടത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രതിരോധങ്ങളിൽ ഒന്നാണ്. അവസാന ദിനം 2 വിക്കറ്റ് നഷ്ട്ടത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓസീസ് ബോളിങ് ആക്രമണത്തിന് മുന്നിൽ വൻ ചെറുത്ത് നിൽപ്പാണ് നടത്തിയത്‌. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ രഹാനെയെ നഷ്ട്ടമായി. പിന്നാലെ പുജാരയും പന്തും ചേർന്ന് 148 റൺസ് കൂട്ടുക്കെട്ട് പടുത്തുയർത്തിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്.

118 പന്തിൽ നിന്ന് 97 റൺസ് നേടി സെഞ്ചുറിക്ക് അരികെ നഥാൻ ലിയോണിന്റെ പന്തിൽ പുറത്തായി. തൊട്ടു പിന്നാലെ പുജാരയും പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലാവുകയായിരുന്നു. എന്നാൽ വിഹാരിയും അശ്വിനും ചേർന്ന് പ്രതിരോധ കോട്ട പണിഞ്ഞപ്പോൾ മത്സരം സമനിലയിൽ കലാശിച്ചു.

മത്സരത്തിനിടെ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത സ്മിത്തിന്റെ പ്രവർത്തി കയ്യോടെ പിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ താരം ഋഷഭ് പന്തിന്‍്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കാന്‍ സ്റ്റീവ് സ്മിത്ത് നടത്തിയ ശ്രമമാൻ വിവാദത്തിലായത്. പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങളും സ്മിത്തിന്റെ പ്രവർത്തിയെ വിമർശിച്ച് രംഗത്തെത്തി.

മുന്‍പും സ്റ്റീവ് സ്മിത്ത് വീണ്ടും വിവാദങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
ചായക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴാണ് സ്മിത്ത് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കാന്‍ ശ്രമം നടത്തിയത്. ഷൂ കൊണ്ട് മാര്‍ക്ക് മായ്ക്കുന്ന സ്മിത്തിനെ സ്റ്റമ്ബ് ക്യാമറ കുടുക്കുകയായിരുന്നു. ചെയ്തയാളുടെ മുഖം വ്യക്തമല്ലെങ്കിലും 49 എന്ന ജഴ്സി നമ്ബര്‍ സ്മിത്തിനെ കുടുക്കുകയായിരുന്നു.
സ്മിത്ത് ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചതിനു പിന്നാലെ എത്തിയ പന്ത് വീണ്ടും ഗാര്‍ഡ് എടുത്തു.

https://twitter.com/AmourAnand/status/1348494382337384448?s=19

2018ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിനിടെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് 12 മാസത്തെ വിലക്ക് ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് ലഭിച്ചിരുന്നു.