Skip to content

ധോണിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മ 

2017 രോഹിത് ശർമയ്ക്ക് നേട്ടങ്ങളുടെ വർഷമാണ് ഐപിൽ കിരീടത്തിന് പുറമെ തന്റെ മൂന്നാം ഡബിൾ സെഞ്ചുറിയും ഏറ്റവും വേഗതയേറിയ ടി20 സെഞ്ചുറിയും 2017 ൽ രോഹിത് നേടി . ക്യാപ്റ്റൻ ആയ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും മികച്ച തിരിച്ചു വരവാണ് രോഹിത് നടത്തിയത് .  

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പുറമെ ടി20 സീരീസും രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടി. കട്ടക്കിലും ഇൻഡോറിലും വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് വാങ്കഡെ യിലും വിജയിക്കാനായൽ മറ്റൊരു നേട്ടം രോഹിതിനെ തേടിയെത്തും . 
ടി20 യിൽ ഒരു ടീമിനെ വൈറ്റ് വാഷ് ചെയ്ത ഏക ഇന്ത്യൻ ക്യാപ്റ്റൻ ms ധോണിയാണ് . 2016 ജനുവരിയിൽ ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു ധോണി ഈ നേട്ടം സ്വന്തമാക്കിയത് . ഇന്നത്തെ മത്സരം ഇന്ത്യക്ക് വിജയിക്കാനായൽ ധോണിക്ക് ശേഷം ഒരു ടീമിനെ ടി20 വൈറ്റ് വാഷ് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ ആകാൻ രോഹിതിന് സാധിക്കും വൈകീട്ട് 7 ന് ആണ് മത്സരം . 

17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു മുംബൈക്കാരൻ ഇന്ത്യൻ ടീമിനെ മുംബൈയിൽ വെച്ച് നയിക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട് .