Skip to content

ബോക്സിങ് ഡേ ടെസ്റ്റ് കഥകളിലൂടെ 

ഓരോ വർഷത്തെയും ക്രിക്കറ്റ് കലണ്ടറിലെ ഏറ്റവും ചരിത്ര പ്രധാന്യമുള്ള ടെസ്റ്റ് ആണ് ഓരോ വർഷം ഡിസംബർ 26 നു മെൽബണിൽ വെച്ച് നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് .

ഓരോ ഓസ്‌ട്രേലിയക്കാരനും ഇതിനേക്കാൾ ആകാംക്ഷയോടെ , ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരം വേറെയില്ല .

ഈ വർഷം ഇംഗ്ലണ്ടിനെതിരെ ആഷസ് സീരീസിലാണ് ബോക്സിംഗ് ഡേ ടെസ്റ്റ് എന്നതിനാൽ ആവേശം ഇരട്ടിയാണ് ഓസ്‌ട്രേലിയയിൽ .

കഴിഞ്ഞ തവണ ആഷസ് ബോക്സിംഗ് ഡേ ടെസ്റ്റിൽ പിറന്നത് ചരിത്രമാണ് .

ഏറ്റവും കൂടുതൽ കാണികൾ കളി കാണാൻ വന്നതിനുള്ള റെക്കോർഡ് ആണ് അന്ന് ബോക്സിംഗ് ഡേ നേടിയത് .
ബോക്സിംഗ് ഡേ എന്ന് വിളിക്കുന്നത് ക്രിസ്മസിന്റെ പിറ്റേ ദിവസത്തെയാണ്…

അന്ന് ബ്രിട്ടണിലും ഓസ്‌ട്രേലിയ പോലുള്ള മുൻ ബ്രിട്ടീഷ് കോളണികളിലും ഡിസംബർ 26 പൊതു അവധിയാണ് .


അത് കൊണ്ട് തന്നെ 90% ആളുകളും ഈ രാജ്യങ്ങളിൽ ഈ ദിവസം ഫ്രീ ആവും എന്നതിനാൽ പലരും ക്രിക്കറ്റ് കാണാൻ വരുന്നു .
ബോക്സിംഗ് ഡേ ടെസ്റ്റ് എന്ന ആശയത്തിന്റെ യഥാർഥ ശക്തി ലോകം അറിഞ്ഞത്1974-75 ൽ വെസ്റ്റ് ഇൻഡീസ് ആറ് ടെസ്റ്റ് മത്സര പരമ്പരക്കായി ഓസ്‌ട്രേലിയയിൽ വന്നപ്പോൾ ആണ് .

അന്ന് ആറ് മത്സരങ്ങൾ ഉൾകൊള്ളിക്കാൻ വേണ്ടി ബോക്സിംഗ് ഡേയിൽ ടെസ്റ്റ് വച്ചു.

അന്ന് അതികൃതരെ ഞെട്ടിച്ച് കൊണ്ട് 85,596 ആൾക്കാരാണ് കളി കാണാൻ വന്നത്.

പിന്നീട് 1979 ൽ ചാനൽ 9 ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം നേടിയത് ബോക്സിംഗ് ഡേ ടെസ്റ്റിൽ വഴിത്തിരിവായി.

അങ്ങനെ 1980 മുതൽ (1989 ൽ ഒഴികെ) പിന്നീടങ്ങോട്ട് ബോക്സിംഗ് ഡേയുടെ അന്ന് മെൽബണിന്റെ മണ്ണിൽ ടെസ്റ്റ് മത്സരം നടന്നുവന്നു…!!