Skip to content

2017 ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ 

ടെസ്റ്റ് ക്രിക്കറ്റിന്റെ തിരിച്ചു വരവ് കണ്ട വർഷം കൂടിയായിരുന്നു 2017 . നിരവധി മികച്ച ബാറ്റിങ് പ്രകടങ്ങൾ 2017 സാക്ഷ്യം വഹിച്ചു . 6 ബാറ്റ്സ്മാന്മാർ 2017 ൽ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് നേടി . 

2017  ൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാരെ കാണാം . 

1 . ചേതേശ്വർ പൂജാര 


2017 ൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഇന്ത്യൻ ബാറ്റ്‌സ്മാൻ പുജാരയാണ് . 2017 ൽ 11 മത്സരങ്ങൾ കളിച്ച പൂജാര 67.06 ആവറേജിൽ 1140 റൺസ് നേടി . 2017 ൽ ഉടനീളം മികച്ച ഫോമിൽ ആണ് പൂജാര . മൂന്നാം നമ്പറിലെ പൂജാരയുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയെ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചത് . 

2017 ൽ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയും ഒരു ഡബിൾ സെഞ്ചുറിയും പൂജാര നേടി . 

2. സ്റ്റീവ് സ്മിത്ത് 


ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഫോം ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 2017 ലും തുടർന്നു . പുജാരയിൽ നിന്നും 13 റൺസ് മാത്രം പുറകിലാണ് സ്റ്റീവ് സ്മിത്ത് . 10 മത്സരങ്ങളിൽ നിന്നും 70 ആവറേജിൽ 1127 റൺസ് സ്മിത്ത് നേടി .5 സെഞ്ചുറിയും 2 ഫിഫ്റ്റിയും ഒരു ഡബിൾ സെഞ്ചുറിയും സ്മിത്ത് നേടി . ഇന്ത്യൻ സീരീസിലും മികച്ച പ്രകടനം സ്മിത്ത് നടത്തി . 

ഇന്ത്യയിലെ പിച്ചുകളിൽ 3 സെഞ്ചുറിയടക്കം 499റൺസ് സ്മിത്ത് നേടി . പുണെയിൽ നേടിയ സെഞ്ചുറിയോടെ ഓസ്ട്രേലിയൻ ടീമിന് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വിജയം നേടി കൊടുക്കാൻ സ്മിത്തിനായി . ആഷസിൽ നേടിയ 239 റൺസ് ആണ് സ്മിത്തിന്റെ ഉയർന്ന സ്കോർ 

3. എൽഗർ 


ഡിദക്ഷിണാഫ്രിക്കൻ ഓപ്പണർ എൽഗർ ആണ് ടെസ്റ്റിൽ 2017 ൽ മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാൻ . ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്താൻ എൽഗറിന് കഴിഞ്ഞു . 

11 മത്സരങ്ങളിൽ നിന്നും 54.84 ആവറേജിൽ 1097 റൺസ് എൽഗർ നേടി . 5 സെഞ്ചുറിയും 4 ഫിഫ്റ്റിയും എൽഗർ നേടി. 199 ആണ് എൽഗറിന്റെ ഉയർന്ന സ്കോർ 

4 .വിരാട്‌ കോഹ്ലി 


മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനമാണ് കോഹ്ലി 2017 ൽ നടത്തിയത് . 10 മത്സരങ്ങളിൽ നിന്നും 75.64 ആവേറേജിൽ 1059 റൺസ് കോഹ്ലി നേടി . 3 ഡബിൾ സെഞ്ചുറിയാണ് കോഹ്ലി 2017 ൽ നേടിയത് . 

ശ്രീലങ്കക്ക് എതിരെ നേടിയ 243 റൺസ് ആണ് കൊഹ്‌ലിയുടെ ഉയർന്ന സ്കോർ . 
5. കരുണരത്‌നെ 


13 മത്സരങ്ങളിൽ നിന്നും 39.65 ആവറേജിൽ 1031 റൺസ് കരുണരത്‌നെ നേടി .3 സെഞ്ചുറിയും 5 ഫിഫ്റ്റിയും  കരുണരത്‌ന നേടി . 

6. ദിനേശ് ചാന്ദിമൽ 


ശ്രീലങ്കൻ ക്യാപ്റ്റൻ ചാന്ദിമൽ ആണ് 2017 ൽ 1000 റൺസ് നേടിയ ആറാമത്തെ ബാറ്റ്‌സ്മാൻ . 12 മത്സരങ്ങൾ  കളിച്ച ചാന്ദിമൽ 45.59 ആവറേജിൽ 1003 റൺസ് നേടി . 3 സെഞ്ചുറിയും 4 ഫിഫ്റ്റിയും 2017 ൽ ചാന്ദിമലിന് നേടാനായി .