Skip to content

” ഡ്രസിങ് റൂമിലെ രഹാനെയുടെ ശാന്തത ഞങ്ങൾക്ക് കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചു ” ; അശ്വിൻ

ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിയിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിലും പതറാതെ മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ഗംഭീര വിജയം. ജയത്തിനായി 70 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ ഇന്നിംഗ്‌സിൽ ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ സെഞ്ചുറി ഇന്ത്യയ്ക്ക് കരുത്തായത്.

അരങ്ങേറ്റകാരായ ഓപ്പണർ ശുഭമാൻ ഗിലും പേസ് ബോളർ സിറാജും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഗിൽ രണ്ട് ഇന്നിംഗ്‌സിൽ നിന്നായി 80 റൺസ് നേടി, അതേസമയം സിറാജ് 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ജഡേജ ബാറ്റ് കൊണ്ടും ബോളിങ്ങിലും തിളങ്ങി നിന്നു.

മത്സര ശേഷം ഇന്ത്യൻ ടീമിന്റെ തകർപ്പൻ തിരിച്ചു വരവിനെ കുറിച്ച് സംസാരിച്ച അശ്വിൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെ ഡ്രസ്സിംഗ് റൂമിൽ ശാന്തത കൊണ്ടുവന്നതായി പറഞ്ഞു.

” 36 റൺസിന് പുറത്തായത് വലിയ തിരിച്ചടിയായിരുന്നു. ഞങ്ങൾ തികച്ചും ക്രിക്കറ്റിൽ അഭിമാനിക്കുന്ന രാജ്യമാണ്. അതേസമയം വിരാട് അഭാവവും മറ്റൊരു തിരിച്ചടിയാണ്. ഡ്രസ്സിംഗ് റൂമിലെ ശാന്തത ഞങ്ങൾക്ക് കളിക്കളത്തിൽ പോയി മത്സരത്തിൽ സ്വയം പ്രകടിപ്പിക്കാനുള്ള അവസരം നൽകി ” സ്റ്റാർ ഓഫ് സ്പിന്നർ 7 ക്രിക്കറ്റിനോട് പറഞ്ഞു.

” സ്റ്റീവ് സ്മിത്തിനെ നേരത്തേ പുറത്താക്കുക എന്നത് ഞങ്ങൾ എല്ലായ്പ്പോഴും പ്ലാൻ ചെയ്യുന്ന ഒന്നാണ്. ഞങ്ങൾ പദ്ധതികൾ ഒരുമിച്ച് കൊണ്ടുവരുന്നു, ആ പദ്ധതികൾ നടപ്പിലാകുമ്പോൾ അത് സന്തോഷകരമാണ് ” അശ്വിൻ പറഞ്ഞു.