Skip to content

മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റും നേടിയിരുന്നു. മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ജോഷ് ഹേസൽവുഡിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരെ പുറത്താക്കുന്ന ബൗളറെന്ന ചരിത്രനേട്ടം അശ്വിൻ സ്വന്തമാക്കി. 192 തവണ ഇടം കയ്യൻ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റ് അശ്വിൻ നേടിയിട്ടുണ്ട്.

191 തവണ ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡാണ് അശ്വിൻ പഴങ്കഥയാക്കിയത്.

186 തവണ ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സനും 172 തവണ ഇടംകയ്യൻ ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തുമാണ് ഈ നേട്ടത്തിൽ അശ്വിന് പുറകിലുള്ളത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ഇടം കയ്യൻ ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയ ബൗളർമാർ

  1. രവിചന്ദ്രൻ അശ്വിൻ – 192
  2. മുത്തയ്യ മുരളീധരൻ – 191
  3. ജെയിംസ് ആൻഡേഴ്സൺ – 185
  4. ഗ്ലെൻ മഗ്രാത്ത് – 172
  5. ഷെയ്ൻ വോൺ – 172
  6. അനിൽ കുംബ്ലെ – 167

മത്സരത്തിൽ നേടിയ 8 വിക്കറ്റിന്റെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയക്കൊപ്പമെത്തി. ജനുവരി 7 നാണ് പരമ്പരയിലെ മൂന്നാം മത്സരം.