Skip to content

നടരാജന്റെ കരിയറിൽ മറ്റൊരു വഴിത്തിരിവ് കൂടി ; മൂന്നാം ടെസ്റ്റിൽ ടീമിൽ പകരക്കാരനായി എത്തിയേക്കും

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ അത്യുജ്വല ജയത്തിനിടയിലും ഇന്ത്യൻ ടീം ആശങ്കയിലാണ്. ടെസ്റ്റ് സീരീസിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ രണ്ട് പേസ് ബോളർമാരാണ് പരിക്കിനെ പിടിയിലായത്. ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ കമ്മിൻസിന്റെ പന്തിൽ കൈയിൽ പരിക്കേറ്റ മുഹമ്മദ് ഷമി 6 ആഴ്ച്ചത്തെ വിശ്രമത്തിനായി ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.


രണ്ടാമത്തെ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ബോളിങ്ങിനിടെ ഉമേഷ് യാദവിനും പരിക്കേറ്റു, പിന്നാലെ സ്കാനിങ്ങിനായി കളം വിടുകയായിരുന്നു.  ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് മൂന്നാം ടെസ്റ്റിൽ ഉമേഷ് യാദവ് കളിച്ചേക്കില്ല എന്നാണ്.
മൂന്നാം ടെസ്റ്റിലേക്ക് ഉമേഷ് യാദവിന് പകരക്കാരനായി  നടരാജൻ ടീമിൽ എത്തിയേക്കാമെന്നാണ് ANI വൃത്തങ്ങൾ അറിയിക്കുന്നത്.


” ഉമേഷ് യാദവിന്റെ സ്കാനുകൾ വന്നു, മൂന്നാം ടെസ്റ്റ് അദ്ദേഹത്തിന് നഷ്ടമാകും.  അവസാന ടെസ്റ്റ് മത്സരത്തിനായി രണ്ടാഴ്ചയിൽ കൂടുതൽ സമയമുള്ളതിനാൽ ആ മത്സരത്തിൽ മടങ്ങിവരാനാണ് നോക്കുന്നത്. ജനുവരി 15 നാണ് പര്യടനത്തിലെ അവസാന  മത്സരം. പരിമിതമായ ഓപ്ഷനുകൾ ലഭ്യമായതിനാൽ, നടരാജനെ ടീമിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റിന് ആവശ്യപ്പെടാം ”  റിപ്പോർട്ടിൽ പറയുന്നു.

https://twitter.com/BCCI/status/1327930236458070016?s=19

നേരെത്തെ ടി20 സീരീസിൽ അരങ്ങേറ്റം കുറിച്ച നടരാജൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരിക്കേറ്റ വരുണ് ചക്രവർത്തിയ്ക്ക് പകരക്കാരനായിരുന്നു നടരാജൻ ടീമിലെത്തിയത്. 3 മത്സരങ്ങളിൽ നിന്നായി 6.92 എക്കണോമിയിൽ  6 വിക്കറ്റ് വീഴ്ത്തി വരവറിയിച്ചത്.


ടി20 പരമ്പര അവസാനിച്ചതിന് പിന്നാലെ നെറ്റ്സിൽ പന്തെറിയാനായി നടരാജനോട് ഓസ്‌ട്രേലിയയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്നാം ടെസ്റ്റിലേക്ക് ഉമേഷ് യാദവിന് പകരക്കാരനായി നവദീപ് സൈനി കളിപ്പിക്കാനാണ് കൂടുതൽ സാധ്യത .  എന്നിരുന്നാലും, ഒരു ഇടംകൈയ്യൻ  ചേർത്ത് ബോളിങ് നിരയിൽ ചില വ്യതിയാനങ്ങൾ വരുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, നടരാജനെയായിരിക്കും അവർ പരിഗണിക്കുക.